(ശിശു സംരക്ഷണം)
ശിശുക്കള്‍ക്ക് ശരീരത്തില്‍ തേയ്ക്കുവാനുള്ള മികച്ച തൈലം ഉണ്ടാക്കുന്ന വിധം: തേങ്ങാപ്പാല്‍ രണ്ട് ലിറ്റര്‍ (നാല് തേങ്ങ ചിരണ്ടി വെള്ളം തളിച്ച് പിഴിഞ്ഞെടുത്തത്), പച്ചമഞ്ഞള്‍ അരച്ചത്, നറുനീണ്ടിക്കിഴങ്ങ് അരച്ചത്, ചെത്തിപ്പൂ അരച്ചത്, വയമ്പ്, നെല്ലിക്കാത്തൊണ്ട്, ഗന്ധകം ഇവ പൊടിച്ചത് അഞ്ച് ഗ്രാം, ഇവയെല്ലാംചേര്‍ത്ത് അടുപ്പില്‍ വച്ച് വറ്റിച്ച് എണ്ണ കിനിയുമ്പോള്‍ മെഴുകു പാകത്തിന് മേലെ വരുമ്പോള്‍ എടുത്ത് അരിച്ച്
പിഴിഞ്ഞെടുക്കുക. ഈ തൈലം ശിശുക്കളുടെ കഴുത്തിനു കീഴെ സര്‍വാംഗം തേയ്ക്കുക, ശിശുക്കളുടെ തൊലി മൊരിയുന്നത് തടയാനാകും. ചൊറി, ചിരങ്ങ് മുതലായവ ഉണ്ടാവാതിരിക്കാ
നും ഈ തൈലം ഏറ്റവും നല്ലത്. ശിശുക്കളെ കൊതുകോ മറ്റു പ്രാണികളോ കടിച്ച് ഉണ്ടാകുന്ന ചൊറിച്ചിലും തടിപ്പും ഈ തൈലം കൊണ്ട് പൂര്‍ണ്ണമായി ശമിക്കും.
കരപ്പന് മൂലമുണ്ടാകുന്ന ചൊറി, നീര്‍വീക്കം ഇവയ്ക്കുള്ള തൈലം: പൂവരശിന്റെ തൊലി, കാട്ടു തുളസിയുടെ ഇല, കൃഷ്ണ തുളസി ഇല, പിച്ചകത്തില, പാല്‍മുതക്കിന്‍ കിഴങ്ങ്, ചെത്തിപ്പൂ, ചുരയ്ക്കാത്തണ്ട് ഇവ ഓരോന്നും ഓരോ കിലോ വീതം വെള്ളം തളിച്ച് ഇടിച്ചു പിഴിഞ്ഞ നീര് ആറു ലിറ്റര്‍, എള്ളെണ്ണ ഒരു ലിറ്റര്‍, കല്ക്കത്തിന്: നായ്ക്കുരണ വേര്, ഇരട്ടിമധുരം, കൊട്ടം, അമുക്കുരം, ഏലത്തരി, കുടപ്പാലയരി, കാര്കോകലരി, കൊത്തമ്പാലരി, ചെറുപുന്നയരി, വയമ്പ്, ജീരകം, പെരുംജീരകം, കരിഞ്ചീരകം, നെല്ലിക്കാത്തൊണ്ട്, കടുക്കാത്തൊണ്ട്, താന്നിക്കാത്തൊണ്ട്, ദേവതാരം, ജാതിക്ക, ഗ്രാമ്പൂ, ചീനപ്പാവ്, ചുക്ക്, കുരുമുളക്, തിപ്പലി, ജാതിപത്രി, വാല്‍മുളക്, രാമച്ചം, രക്ത ചന്ദനം ഇവ അഞ്ച് ഗ്രാം വീതം അരച്ച് അരക്കു മധ്യേ പാകത്തില്‍ കാച്ചിയരിച്ച് തേച്ചാല്‍ ചൊറി, ചിരങ്ങ്, കരപ്പന് എന്നിവ നശിക്കും.
ശിശുക്കള്‍ക്ക് മൂന്നുമാസം മുതല്‍ അല്‍പ്പാല്‍പ്പമായി മറ്റു ഭക്ഷണങ്ങള്‍ കൊടുത്തു തുടങ്ങാം. അങ്ങനെ കൊടുക്കുന്നതില്‍ ഏറ്റവും ശ്രേഷ്ഠമായ ഭക്ഷണമാണ് കുറുമ്പുല്ല് (റാഗി). മാര്‍ക്കറ്റില്‍ കിട്ടുന്ന റാഗിപൗഡര്‍ വാങ്ങാതെ കടയില്‍ നിന്നും കുറുമ്പുല്ലു വാങ്ങി കഴുകി അരിച്ച് ഉണക്കിയെടുത്ത് നന്നായി പൊടിച്ച് പത്തു ഗ്രാം പൊടിയെടുത്ത് നേര്‍ത്ത തുണിയില്‍ കിഴി കെട്ടി ഒരു ഗ്ലാസ് പാലില്‍ ഞെരടിപ്പിഴിഞ്ഞെടുക്കുക. ഇതില്‍ ഒരു ടീസ്പൂണ്‍ നെയ്യും രണ്ട് ടീസ്പൂണ്‍ ശര്‍ക്കരയും ചേര്‍ത്ത് ഒരു നുള്ള് മഞ്ഞള്‍ പൊടിയും ഒരു നുള്ള് അയമോദകപ്പൊടിയും ഒരു നുള്ള് ജീരകപ്പൊടിയും ചേര്‍ത്ത് നന്നായി കുറുക്കി തോണ്ടിയാല്‍ കിട്ടുന്ന പാകത്തില്‍ വാങ്ങി ശിശുവിന് കുറേശ്ശെയായി വായില്‍ വച്ചു കൊടുക്കുക.
ശിശു ഇപ്രകാരം ആഹാരം കഴിച്ചുതുടങ്ങിയാല്‍ ശരീരത്തിന് നല്ല ബലവും ഉറപ്പുമുണ്ടാകും. രോഗപ്രതിരോധശക്തി വളരെ കൂടുതല്‍ ഉണ്ടാകും. ഉദരരോഗങ്ങള്‍ പൊതുവേ കുറഞ്ഞിരിക്കും. ഇതേ രീരതില് ഏത്തവാഴക്ക ഉണക്കിപ്പൊടിച്ചതും കൊടുക്കാം.
ചില നാടുകളില്‍ റാഗിയുടെയും ഏത്തവാഴക്കാ പൊടിയുടെയും കൂടെ കൂവനൂറും ചേര്‍ക്കാറുണ്ട്. ഇതുകൊണ്ട് പ്രത്യേകിച്ച് ദോഷമൊന്നും ഉണ്ടാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: