Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗ്രഹങ്ങളുടെ ദശാവതാരം

ജ്യോതിര്‍ ഗമനം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 12, 2021, 09:50 pm IST
in Samskriti

ജ്യോതിഷം പഠിക്കുന്നവര്‍ക്ക് അനിവാര്യമായ ഗ്രന്ഥങ്ങളിലൊന്നാണ് ‘ബൃഹത് പരാശരഹോര’. ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവായ പരാശരന്‍ വേദവ്യാസ

പിതാവായ മഹര്‍ഷിവര്യനാണോ, അതേപേരുള്ള മറ്റാരെങ്കിലുമാണോ എന്നത് നിരന്തരമായ ഒരു തര്‍ക്കവിഷയമാണ്. തത്ക്കാലം ഇവിടെ അതിലേക്ക് കടക്കുന്നില്ല. ‘ബൃഹത്പരാശരഹോര’ ക്രിസ്തുവിന് മുന്‍പ് എഴുതപ്പെട്ട ഗ്രന്ഥമെന്നാണ് പൊതുബോധ്യം .

വ്യത്യസ്തമായ ഏറെ കാഴ്ചപ്പാടുകള്‍ ‘ബൃഹത് പരാശരഹോര’യിലുണ്ട്. മുന്‍പും പിന്‍പും ആരും എഴുതാത്ത വിഷയങ്ങള്‍ അതില്‍ വായിക്കാം. എന്നാല്‍ പ്രശ്നമാര്‍ഗം, കൃഷ്ണീയം, മാധവീയം, ബൃഹജ്ജാതകം എന്നീ വിശിഷ്ട ഗ്രന്ഥങ്ങള്‍ക്ക് കേരള ജ്യോതിഷ പരിസരത്തില്‍ കിട്ടുന്ന പ്രാധാന്യം പരാശരഹോരയ്‌ക്ക് ഇപ്പോഴുമില്ല. അതിലെ അല്പം കൗതുകപ്രദമായ ഒരാശയമാണിവിടെ അവതരിപ്പിക്കുന്നത്.    

ദൈത്യന്മാരുടെ അഥവാ ദുഷ്ടന്മാരുടെ ബലത്തെ നശിപ്പിക്കാനും ദേവന്മാരുടെ അഥവാ സജ്ജനങ്ങളുടെ ബലത്തെ അഭിവൃദ്ധിപ്പെടുത്താനും ഒപ്പം ധര്‍മ്മത്തെ സംരക്ഷിച്ച് നിലനിര്‍ത്താനും ആയി നവഗ്രഹങ്ങള്‍ ഓരോ അവതാരങ്ങള്‍ കൈക്കൊണ്ടുവെന്ന് പരാശരന്‍ പറയുന്നു. ശ്ലോകം ഇതാ:    

‘ദൈത്യാനാം ബല നാശായ/ ദേവാനാം ബലവൃദ്ധയേ/ ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ/ ഗ്രഹജാതാ ശുഭാഃ ക്രമാല്‍!’  

‘സംഭവാമി യുഗേയുഗേ’ എന്നവസാനിക്കുന്ന ഭഗവദ്ഗീതാശ്ലോകത്തിന്റെ അനുരണനം ഭാഷാപരമായും ആശയപരമായും ഈ പരാശരപദ്യത്തില്‍ മുഴങ്ങുന്നുണ്ട്.    

അങ്ങനെ ഗ്രഹങ്ങള്‍ പല അവതാരങ്ങള്‍ കൈക്കൊള്ളുകയായി. അവയില്‍ മുഖ്യം മത്സ്യകൂര്‍മ്മാദികളായ ദശാവതാരങ്ങള്‍ തന്നെ! എന്നാല്‍ ഒമ്പത് ഗ്രഹങ്ങള്‍ ഒമ്പതവതാരമെടുക്കുകയാണ്. പത്താം അവതാരമായ കല്‍ക്കിയുടെ കാര്യം ഇവിടെ പരാമര്‍ശിക്കുന്നില്ല. ബലരാമന്റെ പേരുമില്ല, പകരം ബുദ്ധന്‍ കടന്നുവരുന്നു. എന്തായാലും കൗതുകപ്രദമാണ് പരാശരന്റെ ഈ ആശയങ്ങള്‍. ഇനി ഏതൊക്കെയാണ് ആ അവതാരങ്ങള്‍ എന്നാണ് നമുക്ക് അറിയാനുള്ളത്.    

പരാശരന്‍ തുടരുന്നു: ‘രാമാവതാരസൂര്യസ്യ ചന്ദ്രസ്യ യദുനായകഃ നൃസിംഹോഭൂമിപുത്രസ്യ ബുദ്ധഃസോമസുതസ്യ ച വാമനോ വിബുധാഢ്യസ്യ  ഭാര്‍ഗവോ ഭാര്‍ഗവസ്യച കൂര്‍മ്മോ ഭാസ്‌കരപുത്രസ്യ  

‘സൈംഹികേയസ്യ സൂകരഃ  

കേതോര്‍ മീനാവതാരശ്ച  

യേചാന്യേതേപി ഖേടജാഃ    

പരമാത്മാംശമധികം  

ഏഷുതേ ഖേചരാഭിധാഃ’    

വരികള്‍ ഇവിടെ പൂര്‍ണമാകുന്നു. ഇതിന്റെ സാരം/വ്യാഖ്യാനം കൂടി നോക്കാം. വ്യാഖ്യാതാവ് പോയതലമുറയിലെ പ്രശസ്ത പണ്ഡിതനായ പെരിനാട് കരുവാ കിഴക്കടത്ത് കെ. നീലകണ്ഠനാശാരിയാണ്. ‘ശ്രീരാമനായി അവതരിച്ചത് സൂര്യനാണ്. ശ്രീകൃഷ്ണന്‍ ചന്ദ്രന്റെ അവതാരമാകുന്നു. ചൊവ്വയാണ് നരസിംഹമായവതരിച്ചത്. ബുധന്റെ അവതാരമാണ് ബുദ്ധന്‍. വ്യാഴത്തിന്റെ അവതാരമാകുന്നു വാമനമൂര്‍ത്തി. ശുക്രന്റെ അവതാരമാണ് ഭാര്‍ഗ്ഗവ(പരശു)രാമന്‍. കൂര്‍മ്മാവതാരം ശനിയുടേതാണ്. സൂകരം (വരാഹം) രാഹുവിന്റെ അവതാരമാണ്. മത്സ്യാവതാരം കേതുവിന്റേതാണ്. മറ്റുള്ള ഓരോരോ അവതാരങ്ങളും ഇതുപോലെ ഗ്രഹാംശങ്ങളാണ്. എങ്കിലും ഈശ്വരാംശ സംപൂര്‍ണമായ അവതാരങ്ങള്‍ മേല്‍പ്പറഞ്ഞവയാണ്. പരമാത്മാവെന്നും ജീവാത്മാവെന്നും വൃത്തിഭേദേന ദ്വിത്വരൂപങ്ങളായിട്ടാണ് ഈശ്വരപ്രതിച്ഛായ കാണപ്പെടുന്നത്. ഇവയില്‍ പരമാത്മഭാഗങ്ങള്‍ ഗ്രഹങ്ങളും ജീവാത്മാംശങ്ങള്‍ മറ്റുള്ള ജീവജാലങ്ങളുമാകുന്നു ഇതുകൊണ്ട് ഗ്രഹങ്ങള്‍ക്കുള്ള പ്രാമാണ്യം പ്രായേണ സ്പഷ്ടമാകുന്നു. തദ്വാരാ ജ്യോതിശാസ്ത്രത്തിന്റെ മഹത്വവും വെളിപ്പെടുന്നുണ്ടല്ലോ’. (പുറം 7).    

ജ്യോതിഷത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയുള്ള ഒരു ആശയമായിരിക്കാം പരാശരന്‍ ഈ വിധം അവതരിപ്പിച്ചതെന്നും കരുതാം.

ജ്യോതിഷ ഭൂഷണം എസ്. ശ്രീനിവാസ് അയ്യര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Thiruvananthapuram

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

Kerala

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.