ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ സോപോറില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പൊലീസുകാരുള്‍പ്പെടെ നാല് പേര് കൊല്ലപ്പെട്ടു.
ലഷ്കര്‍ ഇ ത്വയിബയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് ഐജി വിജയ് കുമാര്‍ പറഞ്ഞു. രണ്ടു പൊലീസുകാരും രണ്ട് സാധാരണക്കാരും ഉള്‍പ്പെടെ നാല് പേരാണ് തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മറ്റൊരു സാധാരണക്കാരന് ഗുരുതരമായ പരിക്കേറ്റ നിലയില്‍ ആശുപത്രിയിലാണ്. സോപോറിലെ ആരംപോറ മേഖലയില്‍ സിആര്‍പിഎഫും പൊലീസും സംയുക്തമായി നടത്തിയ പട്രോളിംഗിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആ പ്രദേശം വളഞ്ഞിരിക്കുകയാണ്. ‘ ഇത്തരം ആക്രമണങ്ങളെ അപലപിക്കണം. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ആദരാഞ്ജലികള്‍. പരിക്കേറ്റവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു,’ നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള പറഞ്ഞു.
പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ വക്താവും ആക്രമണത്തെ ശക്തമായി അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: