ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പുന: സ്ഥാപിക്കുമെന്ന് ഉറപ്പ് നല്‍കി നേതാവ് ദിഗ് വിജയ് സിങ്. ക്ലബ് ചര്‍ച്ചയിലാണ് വിവാദമായ വാദ്ഗാനവുമായി കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയത്. ഓഡിയോ ചാറ്റിങ് പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസിന്റെ ചര്‍ച്ചയിലാണ് സിങ് ഇക്കാര്യം വ്യക്തമാക്കിയത്.
പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകനും ഇപ്പോള്‍ ജര്‍മനിയില്‍ താമസിക്കുകയും ചെയ്യുന്ന ഷാസെബ് ജിലാനി എന്ന വ്യക്തിയോടാണ് സിങ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോദി ഭരണത്തിന്‍ കീഴില്‍ രാഷ്‌ട്രീയത്തിന്റെയും ഇന്ത്യന്‍ സമൂഹത്തിന്റെയും മാറിക്കൊണ്ടിരിക്കുന്ന രീതിയില്‍ താന്‍ ഞെട്ടിപ്പോയെന്ന് ഷാസെബ് ജിലാനി പറഞ്ഞു. ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം കുറഞ്ഞുവെന്നും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തെ വഷളാക്കിയെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ മാത്രമാണ് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ സംസാരിക്കുന്നതെന്നും ജിലാനി പറഞ്ഞു.
ഇതിനു മറുപടിയായി ആണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ കശ്മീരില്‍ ജനാധിപത്യം ഉണ്ടായിരുന്നില്ലെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ നടപടി പുനപരിശോധിക്കുമെന്നും ദിഗ് വിജയ് സിങ് പറഞ്ഞത്. എല്ലാവരേയും തടവിലാക്കിയാണ് അവിടെ മോജി സര്‍ക്കാര്‍ 370 റദ്ദാക്കിയത്. മതേതരത്വത്തിന് അടിസ്ഥാനമായ ഒന്നാണ് കാശ്മീരിയത്ത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ജമ്മു കശ്മീരിനെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വേറിട്ട ഒരു പ്രദേശമായി നിലനിര്‍ത്തിയിരുന്നു., കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഇതിനെ അനുകൂലിച്ചിരുന്നെന്നും സിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: