ന്യൂദല്‍ഹി : വെള്ളിയാഴ്ച രാജ്യത്ത് 84,332 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഏഴുപത് ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 24 മണിക്കൂറിനിടെ 1,21,311 പേര് രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് മൊത്തം കോവിഡ് രോഗമുക്തരായവരുടെ എണ്ണം 2,79,11,384 ആയി.
വെള്ളിയാഴ്ച രാജ്യത്ത് 4,002 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 3,67,081 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ 2,93,59,155 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 10,80,690 സജീവ കേസുകളാണുള്ളത്. രാജ്യത്ത് ഇതുവരെ 24,96,00,304 പേര്‍ക്ക് വാക്സിന് നല്‍കിയിട്ടുണ്ട്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച സംസ്ഥാനത്ത് 2619 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതാണ് രാജ്യത്തെ മരണനിരക്ക് നാലായിരത്തിലേക്ക് എത്തിച്ചത്. പ്രതിദിന മരണസംഖ്യയില്‍ തമിഴ്നാടാണ് രണ്ടാം സ്ഥാനത്തുള്ളത്. 378 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. കേരളമാണ് മൂന്നാം സ്ഥാനത്ത് 178 മരണം. കര്‍ണ്ണാടകം നാലാമത്(158). പ്രതിദിന മരണസംഖ്യയുടെ 85 ശതമാനവും ഈ നാല് സംസ്ഥാനങ്ങളില്‍ നിന്നുമാണ്. ബാക്കിയെല്ലാ സംസ്ഥാനങ്ങളിലും നൂറില്‍ താഴെയാണ് പ്രതിദിന മരണസംഖ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: