Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജി7 നേതാക്കളുടെ ഒത്തുചേരലിന് തുടക്കമായി; കൊറോണവൈറസിന്റെ കാരണം തേടി പുതിയ അന്വേഷണം ആവശ്യപ്പെട്ടേക്കും; ചൈനയ്‌ക്ക് സമ്മര്‍ദ്ദമേറും

ലോകത്തിലെ സമ്പന്നതയിലും കരുത്തിലും മുന്‍പന്തിയിലുള്ള ഏഴ് രാഷ്‌ട്രങ്ങളുടെ നേതാക്കളും യൂറോപ്യന്‍ യൂണിയനും ചേരുന്ന ജി7 ഉച്ചകോടി ഇംഗ്ലണ്ടിലെ കോണ്‍വാളില്‍ വെള്ളിയാഴ്ച ആരംഭിച്ചു. മഹാമാരി നല്‍കിയ പാഠങ്ങള്‍ പഠിക്കണമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2021, 08:36 pm IST
in World

കോണ്‍വാള്‍, ലണ്ടന്‍: ലോകത്തിലെ സമ്പന്നതയിലും കരുത്തിലും മുന്‍പന്തിയിലുള്ള ഏഴ് രാഷ്‌ട്രങ്ങളുടെ നേതാക്കളും യൂറോപ്യന്‍ യൂണിയനും ചേരുന്ന ജി7 ഉച്ചകോടി ഇംഗ്ലണ്ടിലെ കോണ്‍വാളില്‍ വെള്ളിയാഴ്ച ആരംഭിച്ചു. മഹാമാരി നല്‍കിയ പാഠങ്ങള്‍ പഠിക്കണമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.  

ബ്രെക്‌സിറ്റ്, കാലാവസ്ഥാവ്യതിയാനം, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ ലോകഡിജിറ്റല്‍ ഭീമന്‍ കമ്പനികളുടെ മേല്‍ നികുതി ചുമത്തല്‍, കോവിഡ് മഹാമാരി തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ഈ ഉച്ചകോടി ചര്‍ച്ചയ്‌ക്കെടുക്കും. എങ്കിലും ഇതില്‍ പ്രധാനം കൊറോണ വൈറസിന്റെ ഉത്ഭവം എവിടെ നിന്നെന്നത് സംബന്ധിച്ച് വീണ്ടും അന്വേഷണം നടത്തണമെന്ന ആവശ്യമായിരിക്കും. ചൈനയ്‌ക്കെതിരെയുള്ള ഈ നീക്കമായിരിക്കും ഇക്കുറി ജി7 ഉച്ചകോടിയിലെ പ്രധാന അജണ്ടയെന്ന് കരട് റിപ്പോര്‍ട്ട് സൂചന നല്‍കിയിരുന്നു. 

കൊറോണ വൈറസിന്റെ ഉറവിടം തേടി വീണ്ടും ലോകാരോഗ്യസംഘടന ചൈനയില്‍ അന്വേഷണം നടത്തണമെന്നും ഇക്കാര്യത്തില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ ചൈന തയ്യാറാവണമെന്നതുമാണ് പ്രധാന ആവശ്യമായി ജി7 രാഷ്‌ട്രങ്ങള്‍ ഉയര്‍ത്താന്‍ പോകുന്നത്. ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നും ചോര്‍ന്നതാണ് ഈ വൈറസെന്നും ചൈനയുടെ സൈനികമേധാവികള്‍ തന്നെ ഇതിനെ ജൈവയുദ്ധത്തിനുപയോഗിക്കാനായേക്കുമെന്ന് കണ്ടെത്തിയതായും ഉള്ള രേഖകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎസ് രഹസ്യന്വേഷണവിഭാഗം പുറത്തുവിട്ടിരുന്നതും ജി7 സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടിത്തന്നെയാണ്. യുഎസ്, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ എന്ന രാഷ്ടങ്ങളും യൂറോപ്യന്‍ യൂണിയനും ഒറ്റക്കെട്ടായി ഈ ആവശ്യം ഉന്നയിച്ചാല്‍ ചൈനയ്‌ക്ക് വഴങ്ങേണ്ടതായി വരും. കൊറോണ വൈറസ് ജന്തുക്കളില്‍ നിന്നും മനുഷ്യരിലേക്ക് പകര്‍ന്നതാണ് എന്ന ചൈനയുടെ സിദ്ധാന്തം കഴിഞ്ഞ തവണ ചൈനയില്‍ അന്വേഷണത്തിനെത്തിയ ലോകാരോഗ്യസംഘടനയെക്കൊണ്ട് അംഗീകരിപ്പിക്കുകയായിരുന്നു ചൈന. എന്നാല്‍ ഇക്കാര്യം യുഎസ് മുഖവിലക്കെടുത്തിട്ടില്ല.

കോവിഡ് കഴിഞ്ഞ വര്‍ഷം എങ്ങിനെയാണ് ലോകത്തില്‍ എല്ലായിടത്തും പരന്നതെന്നത് സംബന്ധിച്ചും പഠനം നടക്കണമെന്ന ആവശ്യവും ഉയര്‍ന്നേക്കും. എന്തായാലും ചൈനയുടെ മേല്‍ വന്‍സമ്മര്‍ദ്ദമായിരിക്കും ജി7 ഉച്ചകോടി സൃഷ്ടിച്ചേക്കുമെന്നാണ് ബ്ലൂംബെര്‍ഗ് ചോര്‍ത്തിയ ജി7 കരട് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. മിക്കവാറും  നൂറ് കോടി വാക്‌സിന്‍ ഡോസുകള്‍ ജി7 ലോകത്തിലെ മറ്റ് രാഷ്‌ട്രങ്ങള്‍ക്കായി നല്‍കുമെന്ന പ്രഖ്യാപനവും ഈ ഉച്ചകോടിയില്‍ ഉണ്ടായേക്കുമെന്ന് കരട് രേഖയില്‍ സൂചനയുള്ളതായി പറഞ്ഞുകേള്‍ക്കുന്നു.  

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ 11 മുതല്‍ 13 വരെ നടക്കുന്ന ഈ സമ്മേളനത്തിലേക്ക് പ്രത്യേക ക്ഷണിതാവായി യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിളിച്ചിരുന്നെങ്കിലും രണ്ടാം കോവിഡ് തരംഗം സൃഷ്ടിച്ച പ്രതിസന്ധി മൂലം മോദി യുകെ യാത്ര ഉപേക്ഷിച്ചു. പകരം അദ്ദേഹം വെര്‍ച്വലായി ഉച്ചകോടിയില്‍ പങ്കെടുക്കും.

Tags: boris johnsonവുഹാന്‍ ലാബ്narendramodichinaസമ്മേളനംjoe bidencoronavirusജി-7ബോറിസ് ജോണ്‍സണ്‍ജി7 ഉച്ചകോടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

World

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

World

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

Kerala

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

Kerala

തൊഴില്‍ തേടി യുവാക്കള്‍ പുറത്ത് പോകുന്നതില്‍ ആശങ്ക, വ്യവസായങ്ങള്‍ വരണ്ടേിടത്ത് അഴിമതിയും വര്‍ഗീയതയും,ശബരിമല കൊള്ളയില്‍ ഇരുമുന്നണികള്‍ക്കും പങ്ക്-മോദി

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

നിതിൻ രാജിന്റെ മരണം: ജാതി അധിക്ഷേപം മറയ്‌ക്കാൻ ശ്രമം, പോലീസിൽ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്ന് കുടുംബം

‘ഞാൻ അജ്മീറിലാണ് മോണാലിസ ഒളിച്ചോടി’യെന്ന് വീഡിയോയുമായി ഫർമാൻ, ഒളിപ്പിച്ചതെന്ന് കുടുംബം: ഇനി ആടുമേയ്‌ക്കാൻ പോകുമോ എന്ന് സോഷ്യൽ മീഡിയ

റിയാദ് എയർ എൻഡിസി കണ്ടന്റ് വെർട്ടെയിൽ പ്ലാറ്റ്ഫോമിൽ ലൈവ്; ആഗോള വിതരണ ശൃംഖല വിപുലീകരണത്തിൽ നിർണായക നേട്ടം

കണ്ണൂരിൽ വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ: അഖിൽ ജോഷി കേസൊതുക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് കുടുംബം

ഗർഭിണിയായിരിക്കേ വീട്ടിൽ നിന്ന് ഇറക്കി വിട്ടു”;16ാം വയസിൽ പ്രണയ വിവാഹം,ആദ്യ വിവാഹത്തെക്കുറിച്ച് ആശ ഭോസ്‌ലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.