Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കുട്ടികളിലെ കോവിഡ് : പത്ത് വയസ്സില്‍ താഴെ പ്രായപരിധിയിലുള്ള കുട്ടികളില്‍പ്പോലും രോഗബാധ;പ്രതിരോധവും നിയന്ത്രണവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2021, 07:37 pm IST
in Health

കോറോണയുടെ രണ്ടാംതരംഗത്തില്‍ രാജ്യത്തുടനീളംവിവിധ പ്രായപരിധിയിലുള്ളആയിരക്കണക്കിന് കുട്ടികള്‍ക്ക് കൊറോണബാധിച്ചത്‌രക്ഷിതാക്കളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഭൂരിഭാഗം കുട്ടികളിലും രോഗം ഗുരുതരമായിരുന്നില്ലെങ്കിലും കുട്ടികള്‍ക്ക്‌രോഗംവരാതെ സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.  

കോവിഡ് ബാധിച്ച കുട്ടികള്‍ക്ക് നല്‍കേണ്ട ചികില്‍സയേയും പരിചരണത്തെയും പ്രതിരോധ മാര്‍ഗങ്ങളെയുംകുറിച്ച് ശിശുരോഗ വിദഗ്ദനും നാഷണല്‍ കോവിഡ് – ടാസ്‌ക്‌ഫോഴ്‌സിലെ മുതിര്‍ന്ന അംഗവുമായഡോ. നരേന്ദ്ര കുമാര്‍ അറോറ സംസാരിക്കുന്നു.

അടുത്തകാലത്ത്, കോവിഡ ബാധിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതായി നിരവധി സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തിട്ടുണ്ട്. കോവിഡിന്റെ രണ്ടാംതരംഗത്തില്‍ കുട്ടികളെ കൂടുതലായിരോഗം ബാധിക്കുന്നുവെന്ന് കരുതുന്നുണ്ടോ?  

മുതിര്‍ന്നവരെ പോലെതന്നെ കുട്ടികള്‍ക്കും കോവിഡ്‌വരാനുള്ള സാധ്യതയുണ്ട്. ദേശീയ തലത്തില്‍ ഒടുവില്‍ നടത്തിയസിറോസര്‍വേ അനുസരിച്ച്, സര്‍വ്വേയില്‍ ഉള്‍പ്പെട്ട കുട്ടികളില്‍ ഇരുപത്തിയഞ്ച് ശതമാനവും കോവിഡ്് ബാധിതരാണ്.  പത്ത് വയസ്സില്‍താഴെ പ്രായപരിധിയിലുള്ള കുട്ടികളില്‍പ്പോലും മറ്റ്പ്രായത്തിലുള്ളവരെപ്പോലെതന്നെ രോഗബാധ കാണുന്നു. ദേശീയ തലത്തിലുള്ള കണക്കനുസരിച്ച്, ഒന്നാംതരംഗത്തില്‍ 3 മുതല്‍4 ശതമാനം വരെയുള്ള കുട്ടികള്‍ക്ക് ലക്ഷണങ്ങളോടെ രോഗം ബാധിച്ചിരുന്നു. രണ്ടാംതരംഗത്തിലും ഇതേശതമാനം തന്നെയാണ് കുട്ടികളിലുള്ളരോഗബാധ. എന്നാല്‍, ഇത്തവണ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ രോഗം ബാധിച്ച കുട്ടികളുടെ എണ്ണവുംകൂടുന്നു.  

രണ്ടാം തരംഗത്തില്‍ കുട്ടികളില്‍ രോഗം തീവ്രമാകുന്നുണ്ടോ?  

ഭൂരിപക്ഷം കുട്ടികളും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരോ ഗുരുതരമല്ലാത്ത വിധം (മൈല്‍ഡ്്) അസുഖം ബാധിച്ചവരോ ആണ്. വീട്ടിലുള്ള ഒന്നിലധികം പേര്‍ കോവിഡ് ബാധിതരാണെങ്കില്‍ കുട്ടികള്‍ക്കു  രോഗംവരാനുള്ള സാധ്യതകൂടുതലാണ്. ഭാഗ്യവശാല്‍, ഇത്തരത്തിലുള്ള മിക്ക സാഹചര്യങ്ങളിലും കുട്ടികളില്‍, പ്രത്യേകിച്ച് പത്ത് വയസ്സില്‍ താഴെയുള്ളവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നില്ല.   അസുഖം ബാധിച്ചവരിലാകട്ടെ ഗുരുതരമല്ലാത്ത വിഭാഗത്തിലുള്ളതും സാധാരണ ലക്ഷണങ്ങളായ ജലദോഷം, വയറിളക്കം എന്നിവയോടെയുള്ളതുമായ രോഗബാധയാണ് പൊതുവേകാണുന്നത്.

എന്നാല്‍, ജന്മനാ ഉള്ള ഹൃദയരോഗങ്ങള്‍, പ്രമേഹം, ആസ്ത്മ, കാന്‍സര്‍, ഏതെങ്കിലും തരത്തില്‍ രോഗപ്രതിരോധ ശേഷികുറഞ്ഞ കുട്ടികള്‍ തുടങ്ങിയവരില്‍ രോഗംഗുരുതരമാകാനുള്ള സാധ്യതകൂടുതലാണ്. കോവിഡ്ബാധിച്ച കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ തികഞ്ഞ ശ്രദ്ധ പുലര്‍ത്തണം. രോഗ ബാധയുടെ രണ്ടാമത്തെ ആഴ്ചയിലോഅതിനു ശേഷമോ ആണ് കുട്ടികളില്‍ ഗുരുതരമായ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നതായി കണ്ടുവരുന്നത്.

രണ്ടാംതരംഗത്തില്‍ കുട്ടികളെ കൂടുതലായി കോവിഡ് ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഒന്നുമില്ല. കൂടുതല്‍ പേര്‍ക്ക്‌രോഗം ബാധിക്കുന്നതിനാല്‍ രോഗം പിടിപെടുന്നകുട്ട ികളുടെഎണ്ണവും കൂടുന്നു എന്നേയുള്ളു.

മുതിര്‍ന്നവരുടെകോവിഡ്ചികിത്സയില്‍ നിന്ന്കുട്ടികളുടെചികിത്സ എങ്ങനെയാണ്‌വ്യത്യാസപ്പെട്ടിരിക്കുന്നത്?

രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത കുട്ടികള്‍ക്ക് ഞങ്ങള്‍ ഒരുമരുന്നും റെക്കമന്റ്‌ചെയ്യുന്നില്ല. ഗുരുതരമല്ലാത്ത (മൈല്‍ഡ്്) രോഗബാധയുള്ളവര്‍ക്ക് പനിയും അനുബന്ധ ലക്ഷണങ്ങളും കുറയ്‌ക്കുന്നതിനായി പാരസെറ്റമോള്‍ നല്‍കുന്നു. വയറിളക്കം ഉണ്ടെങ്കില്‍ നിര്‍ജലീകരണം തടയുന്നതിനായി ഒആര്‍എസും ധാരാളമായി പാനീയങ്ങള്‍ കുടിക്കാനും നിര്‍ദേശിക്കുന്നു. ഇതിനേക്കാള്‍ തീവ്രവും(മോഡറേറ്റ്) ഗുരുതരവും (സിവിയര്‍) ആയ അവസ്ഥകളില്‍ ചികിത്സമ ുതിര്‍ന്നവരുടേത് പോലെതന്നെ ആയിരിക്കും

കുട്ടികളില്‍ ശ്വാസതടസം, ശ്വസന വര്‍ധിച്ച ശ്വസനനിരക്ക്, ഭക്ഷണം കഴിക്കുന്നതിനെപ്പോലും തടസപ്പെടുന്ന തരത്തിലുള്ള ശക്തമായചുമ, ഓക്‌സിജന്റെ അളവ്കുറയല്‍ (ഹൈപ്പോക്‌സിയ), നിയന്ത്രണാതീതമായ പനി, സാധാരണമല്ലാത്ത ലക്ഷണങ്ങളായ തൊലിയിലെതടിപ്പ്, അമിതമായ ഉറക്കം/ഉറക്കം തൂങ്ങല്‍ എന്നിവയുണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെകാണുക.

കുട്ടികളിലെ കോവിഡാനന്തര ബുദ്ധിമുട്ടുകളെക്കുറിച്ച് വിശദീകരിക്കാമോ?

കോവിഡ് 19 നീണ്ടുനില്‍ക്കുന്ന അവസ്ഥ ചില കുട്ടികളില്‍ കണ്ടിട്ടുണ്ട്. കോവിഡാനന്തര ബുദ്ധിമുട്ടുകളും കുട്ടികള്‍ക്കുണ്ടാകാം. ഇതുവരെ ബാധിച്ചിട്ടേയില്ലാത്തപ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവപോലുള്ള രോഗങ്ങളും കോവിഡ് ഭേദപ്പെട്ട് മൂന്നുമുതല്‍ ആറ്മാസത്തിനു ശേഷം പോലും പിടിപെടാം. ഗുരുതരമായകൊറോണയില്‍ നിന്ന് മുക്തരായകുട്ടികളുടെ രക്ഷിതാക്കള്‍ തുടര്‍ച്ചയായി ഡോക്ടറുമായി ബന്ധം പുലര്‍ത്തികുട്ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കണം.

കട്ടിക്ക്‌കോവിഡ് – 19 ബാധിക്കുകയുംര ക്ഷിതാക്കള്‍ക്ക് അസുഖം ഇല്ലാതിരിക്കുകയും ചെയ്താല്‍ ക ുഞ്ഞിനെ എങ്ങനെയാണു പരിചരിക്കുക? കുട്ടിയെ പരിചരിക്കുന്നയാള്‍രോഗം വരാതിരിക്കാന്‍ എന്തെല്ലാം മുന്‍കരുതല്‍ എടുക്കണം?

കുടുംബത്തിന് പുറത്ത ുള്ളആരില്‍ നിന്നെങ്കിലുംകുട്ടിക്ക് അസുഖം  പകരുകയാണെങ്കില്‍ ഇങ്ങനെ സംഭവിക്കാം. ആദ്യമായി കുടുംബത്തിലെ എല്ലാവരും കോവിഡ് പരിശോധന നടത്തുക. കുട്ടിയെ പരിചരിക്കുന്നയാള്‍ സാധ്യമായ എല്ലാ പ്രതിരോധമാര്‍ഗങ്ങളും സ്വീകരിക്കണം.  ഇരട്ട മാസ്‌ക്, ഫേസ്ഷീല്‍ഡ്, ഗ്ലൗസ് എന്നിവകുട്ടിയെ ശുശ്രൂഷിക്കുമ്പോള്‍ ധരിക്കുക. ഡോക്ടറുടെ മാര്‍ഗനിര്‍ദേശവും മേല്‍നോട്ടവും അനുസരിച്ചാവണം പരിചരണം. കുട്ടിയും പരിചരിക്കുന്നയാളും കുടുംബത്തിലെമറ്റുള്ളവരില്‍ നിന്നും സ്വയം ഐസൊലേറ്റ് ചെയ്യുക.

നവജാതശിശുക്കളുടെ അമ്മമാര്‍ക്ക് രോഗബാധയുണ്ടായാല്‍ കുട്ടിക്ക് എങ്ങനെ രോഗംവരാതെ  നോക്കാം?

ഈ സാഹചര്യത്തില്‍ കോവിഡ് പോസിറ്റീവ് അല്ലാത്ത ഒരാള്‍കുഞ്ഞിനെ പരിചരിക്കണം. എന്നാല്‍, മുലപ്പാല്‍ ശേഖരിച്ച്കുഞ്ഞിന് ലഭ്യമാക്കണം. കുട്ടിയുടെ ശരിയായ വളര്‍ച്ചയ്‌ക്കും ആരോഗ്യത്തിനും വികാസത്തിനും മുലപ്പാല്‍ അത്യന്താപേക്ഷിതമാണ്. കൊറോണ ബാധിച്ച അമ്മയുടെ മുലപ്പാലില്‍ കൊറോണ വൈറസിനെതിരേയുള്ള ആന്റിബോഡികള്‍ ഉണ്ട്.

മറ്റാരും കുഞ്ഞിനെ നോക്കാന്‍ ഇല്ലെങ്കില്‍ അമ്മ ഡബിള്‍മാസ്‌കു ംഫേസ്ഷീല്‍ഡും ധരിക്കുകയും കൈകള്‍ ഇടയ്‌ക്കിടെ കഴുകുകയും ചുറ്റുപാടുകള്‍ അണുവിമുക്തമാക്കുകയും വേണം.  

മുതിര്‍ന്നവര്‍ക്ക് രോഗ പ്രതിരോധത്തിനായി കോവിഡിന് അനുസരിച്ചുള്ള ജീവിതശൈലിയുണ്ട്. എന്നാല്‍, കുട്ടികളെ നമുക്ക് എങ്ങനെ സുരക്ഷിതരാക്കാം?

മുതിര്‍ന്ന കുട്ടികള്‍ക്ക് രോഗപ്രതിരോധത്തിനായി കോവിഡിന് അനുസരിച്ചുള്ള ജീവിതശൈലി (കോവിഡ് അപ്പ്രോപ്പ്രിയേറ്റ് ബിഹേവിയര്‍) പാലിക്കാം.  

രണ്ട്‌വയസില്‍ താഴെയുള്ള കുട്ടികള്‍ മാസ്‌ക്ധരിക്കുന്നത് റെക്കമന്റ്‌ചെയ്യുന്നില്ല.  രണ്ടുമുതല്‍ അഞ്ച്‌വരെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് ധരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഞങ്ങള്‍ മനസിലാക്കിയിട്ടുണ്ട്.അതുകൊണ്ട്, അവര്‍ വീടിനകത്ത് തന്നെ ആയിരിക്കുന്നതാണ് ഉചിതം. അതേസമയം,  കായികമായി മുഴുകുന്ന കളികളില്‍ അവര്‍ ഏര്‍പ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം..  കുട്ടികളുടെ ശാരീരിക- മാനസിക വളര്‍ച്ചയില്‍ ആദ്യ അഞ്ചുവര്‍ഷം നിര്‍ണ്ണായകമാണ്.

മറ്റൊരു പ്രധാനകാര്യം, പതിനെട്ടു വയസിനു മുകളിലുള്ള എല്ലാകുടുംബാംഗങ്ങളും കൊറോണ പ്രതിരോധത്തിനായുള്ള വാക്‌സീന്‍ സ്വീകരിക്കണം എന്നതാണ്.മുതിര്‍ന്നവര്‍ സുരക്ഷിതരായാല്‍ കുട്ടികളും സുരക്ഷിതരായി നിലനില്‍ക്കും. മുലയൂട്ടുന്ന അമ്മമാരിലും വാക്‌സീന്‍ സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍, അവരും വാക്‌സിന്‍ എടുക്കണം.

Tags: childrencovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Thrissur

സീബ്രാ ലൈനില്‍ ചിലര്‍ വണ്ടി നിര്‍ത്താറില്ല; പുതിയ കളക്ടര്‍ക്ക് കുട്ടികളുടെ ആദ്യ പരാതി

Kerala

വീണയ്‌ക്കു നേരെയുണ്ടായ ആക്രമണം കണ്ട് മക്കള്‍ ഭയന്നു പോയെന്ന് ജോര്‍ജ് ജോസഫ്, അതുകൊണ്ടു പറഞ്ഞു പോയതാണ്

Kerala

ആലപ്പുഴയില്‍ 2 കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

ബെംഗളൂരു വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 29 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി ആറു വിദേശികള്‍ പിടിയില്‍

ലിബിയയിൽ നിന്ന് ഗ്രീസിലേക്ക് പോയ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 22 മരണം : ജീവൻ നഷ്‌ടപ്പെട്ടവരിൽ 12 ബംഗ്ലാദേശികൾ

അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖിൽ നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.