ചണ്ഡിഗഡ്: ഞെട്ടിക്കുന്ന ബലാത്സംഗ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം ഹരിയാനയില്‍ നിന്ന് പുറത്തുവന്നത്. ഹരിയാനയിലെ ഒഴിഞ്ഞ സ്കൂള്‍ കെട്ടിടത്തില്‍ അഞ്ചാംക്ലാസുകാരിയായ 10 വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കയതിലെ അഞ്ചു പ്രതികള്‍ അഞ്ച് പേര് 10 നും 12 നും ഇടയില്‍ പ്രായമുള്ളവര്‍. പ്രതികളില്‍ എട്ട് പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവരാണ് കുറ്റകൃത്യം ചിത്രീകരിച്ച് വീഡിയോ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തതെന്ന് പോലീസ് കണ്ടെത്തി. വാട്ട്സ്ആപ്പില്‍ വീഡിയോ വൈറലായതിന് ശേഷം മൂന്നാഴ്ചയ്ക്ക് ശേഷമാണ് കുടുംബം ഇക്കാര്യം തിരിച്ചറിഞ്ഞത്. ഉടനെ കേസ് ഫയല്‍ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒമ്പത് പ്രതികളില്‍ അഞ്ചുപേരും ഇരയുടെ അടുത്ത ബന്ധുക്കളാണ്.
മെയ് 24 നാണ് റെവാരി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനു പുറത്ത് കളിക്കുകയായിരുന്നു. ഇവിടെനിന്നാണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ‘പെണ്‍കുട്ടിയെ ഗ്രാമത്തിലെ ഒഴിഞ്ഞ സ്കൂള്‍ കെട്ടിടത്തിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. 18 വയസുകാരന് കുറ്റകൃത്യത്തിന്റെ വീഡിയോ ഷൂട്ട് ചെയ്ത് മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: