തിരുവനന്തപുരം: ബേപ്പൂര്‍ തുറമുഖത്ത് ലക്ഷദ്വീപിനു മാത്രമായി ഒരു വാര്‍ഫ് നിര്‍മ്മിക്കാന്‍ പത്തു വര്‍ഷം മുന്‍പ് താന്‍ തുറമുഖ ഡയറക്ടര്‍ ആയിരുന്നപ്പോള്‍ കാരാര്‍ ഒപ്പിട്ടിരുന്നതായി മുന്‍ ഡിജിപി ജേക്കബ് തോമസ്. ലക്ഷദ്വീപിന്റെ ചെലവില്‍ വാര്‍ഫ് നിര്‍മ്മിക്കാനായിരുന്നു കരാര്‍. കേരളത്തിന് പൈസയൊന്നും ചെലവില്ല. ബേപ്പൂര്‍ തുറമുഖം വികസിക്കുകയും ചെയ്യും. ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കത്തിന്റെ കാലതാമസം ഒഴിവാകുകയും ചെയ്യും എന്നതായിരുന്നു ഉദ്ദേശ്യം. അക്കാര്യത്തില്‍ കേരളം നടപടി സ്വീകരിക്കാത്തതിനാലാണ് അവര്‍ മംഗലാപുരം തുറമുഖത്തെ ആശ്രയിച്ചത്. കപ്പലുകളുടെ കാത്തുകിടക്കല്‍ സമയം കുറവുണ്ട് എന്നതതാണ് കാരണം. ജന്മഭൂമി ഓണ്‍ലൈന് അനുവദിച്ച അഭിമുഖത്തില്‍ജേക്കബ് തോമസ് പറഞ്ഞു.
ലക്ഷദ്വീപിലേക്കുള്ള ചരക്കു നീക്കത്തില്‍ നിന്ന് ബേപ്പൂര്‍ തുറമുഖത്തെ ഒഴിവാക്കാന്‍ ദ്വീപ് ഭരണകൂടത്തിന് അവസരമൊരുക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് ആരോപണം ശരിവെക്കുന്നതാണ് ജേക്കബ് തോമസിന്റെ വാക്കുകള്‍.
ബേപ്പൂര്‍ തുറമുഖത്തെ നിലവിലെ വാര്‍ഫിന്റെ നീളം 310 മീറ്ററില്‍ നിന്ന് 410 മീറ്ററാക്കണമെന്നാണ് ലക്ഷദ്വീപ് ഭരണകൂടം നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. തുറമുഖത്ത് ആഴം കൂട്ടണമെന്ന അടിസ്ഥാന ആവശ്യവും നിറവേറിയില്ല.
ഇതെല്ലാം പരിഗണിച്ചായിരുന്നു പ്രത്യേക വാര്‍ഫ് നിര്‍മ്മിക്കാന്‍ കരാറായത്.
ലക്ഷദ്വീപുമായുള്ള വ്യാപാര ബന്ധത്തെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ബേപ്പൂര്‍ തുറമുഖത്തിനേറ്റ വലിയ തിരിച്ചടിയാണ് ദ്വീപിലേക്കുള്ള ചരക്കു കപ്പലുകള്‍ മാറ്റിയത്.
കൊല്ലത്തുനിന്ന് മിനിക്കോയിയിലേക്ക് യാത്രാക്കപ്പല്‍ ഓടിക്കാനും അഴീക്കോടു നിന്ന് കൂടുതല്‍ ചരക്ക് കപ്പലുകള്‍ വിടാനും അന്നു തീരുമാനിച്ചിരുന്നതായും ജേക്കബ് തോമസ് അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ലോക ടൂറിസം മാപ്പില്‍ ഇടം നേടാന്‍ കഴിയുന്ന ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ അവിടുത്തുകാര്‍ക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: