ബെംഗളൂരു: ഏതെങ്കിലും ഒരു മതത്തെ അവഹേളിക്കാന്‍ ഇതര മതങ്ങള്‍ക്ക് അവകാശമില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഏതെങ്കിലും ഒരു മതപ്രചാരകര്‍ മറ്റു മതങ്ങളെ അവമതിക്കാനും പാടില്ല, ജസ്റ്റിസ് എച്ച്.പി. സന്ദേശ് വിധിച്ചു. ഭഗവത്ഗീതയേയും ഖുറാനെയും അവഹേളിച്ച രണ്ടു പാസ്റ്റര്‍മാര്‍ക്കെതിരെ എടുത്ത കേസ് തള്ളാന്‍ വിസമ്മതിച്ചുള്ള വിധിയിലാണ് പരാമര്‍ശം. കേസ് തള്ളണമെന്നാവശ്യപ്പെട്ട് ഇവര്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
തന്റെ മതം പ്രചരിപ്പിക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യാം. പക്ഷെ, ഇതര മതങ്ങളെ അവര്‍ ഇകഴ്ത്തരുത്, കോടതി പറഞ്ഞു. ഇവര്‍ക്കെതിരെ ഒരു യുവതിയാണ് ഹര്‍ജി നല്‍കിയത്. ഒരു ദിവസം രണ്ട് പാസ്റ്റര്‍മാര്‍ യുവതിയുടെ വീട്ടില്‍ എത്തി ലഘുലേഖകള്‍ നല്കി. ക്രിസ്തുമതത്തെപ്പറ്റി പറഞ്ഞ് ക്രമേണ യുവതിയുടെ മതത്തെപ്പറ്റി മോശമായി പറയാന്‍ തുടങ്ങി. മറ്റൊരു മതവും തങ്ങളുടെ മതത്തോളം വരില്ലെന്നും അവര്‍ പറഞ്ഞു. ഇതോടെ യുവതി ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് പാസ്റ്റര്‍മാര്‍ ഭഗവത്ഗീതയേയും ഖുറാനെയും അപഹസിച്ചുവെന്നു കാട്ടി പരാതി നല്കി
. തുടര്‍ന്ന് മതവികാരം വൃണപ്പെടുത്തിയതിന് പോലീസ് പാസ്റ്റര്‍മാര്‍ക്കെതിരെ കേസെടുത്ത് അന്വേഷിച്ച് കുറ്റപത്രവും സമര്‍പ്പിച്ചു. മതം പ്രചരിപ്പിക്കാനുള്ള തങ്ങളുടെ മൗലികാവകാശം ലംഘിക്കുന്നതാണ് കേസെന്നും അതിനാല്‍ തള്ളണമെന്നും കാട്ടി ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയാണ് കോടതി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: