മഹാകവി കലക്കത്ത് കുഞ്ചന്‍ നമ്പ്യാരെപ്പറ്റി നമുക്കെല്ലാം അറിയാം. ‘അറുപതു തുള്ളല്‍ കഥകള്‍’ എന്ന കൃതിയിലൂടെ അനുവാചകഹൃദങ്ങളിയില് ലബ്ധപതിഷ്ഠനായ കവിയാണ് നമ്പ്യാര്‍. അദ്ദേഹം എഴുതിയ ‘ശ്രീകൃഷ്ണചരിതം (മണിപ്രവാളം) എന്ന കൃതിയെ നമുക്ക് പരിചയപ്പെടാം. ശ്രീകൃഷ്ണചരിതം കാവ്യം സുകുമാര കവി സംസ്കൃതത്തില്‍ രചിച്ചിട്ടുണ്ട്. സംസ്കൃതവും മലയാളവും ഇടകലര്‍ത്തി എഴുതുന്ന രീതിയാണ് മണിപ്രവാളം. പച്ചമലയാളമല്ല, പച്ച സംസ്കൃതവുമല്ല. നമുക്ക് ഈ കാവ്യത്തെ ഒന്ന് ആസ്വദിക്കാന്‍ ശ്രമിക്കാം:
ശ്രീകൃഷ്ണചരിതം മണിപ്രവാളം
പ്രഥമഃ സര്‍ഗ്ഗഃ
ഗണപതിഭവാനുമബ്ജയോനി-
പ്രണയിയാകിയ ദേവിവാണിതാനും
ഗുണനിധി ഗുരുനാഥനും സദാ മേ
തുണയരുളീടുകകാവ്യബന്ധനാര്
ത്ഥം.
പദങ്ങളുടെ അര്‍ഥം
അബ്ജയോനി – ബ്രഹ്മാവ് – അദ്ദേഹം താമരയിലാണല്ലോ ഇരിക്കുന്നത്
പ്രണയിനി – പ്രിയതമ – ഭാര്യ
വാണി – സരസ്വതീ ദേവി
ഗുണനിധി – ഗുണങ്ങള്‍ക്ക് ഇരിപ്പിടമായിട്ടുള്ളവന്‍
മേ – എനിക്ക്
കാവ്യബന്ധനാര്ഥം – കാവ്യം
നിര്‍മ്മിക്കാന്‍
ശ്ലോകാര്ഥം:-
സര്വിഘ്നനാശകനായ ശ്രീഗണേശസ്വാമിയും, ബ്രഹ്മപത്നിയായ സരസ്വതീദേവിയും,ഗുണങ്ങളുടെ ഇരിപ്പിടമായ എന്റെ ഗുരുനാഥ
നും ഈ കാവ്യം രചിപ്പാന്‍ എനിക്ക് തുണയായിരിക്കേണമേ!
ഏതൊരു സത്കര്‍മ്മവും തുടങ്ങുന്നതിനു മുമ്പായി നാം ഗണപതി, സരസ്വതി, ഗുരുനാഥന് എന്നിവരെ വന്ദിക്കുക പതിവുണ്ടല്ലോ.
(തുടരും)
വ്യാഖ്യാനം: ശ്രീകുമാരമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: