ഇംഫാല്‍: മുന്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ ബോക്സിങ് താരം ഡിങ്കോ സിങ് (47) അന്തരിച്ചു. ദീര്‍ഘകകാലമായി കാന്‍സര്‍ രോഗബാധിതനായിരുന്നു. ഇന്നലെ രാവിലെ ഇംഫാലിലെ വീട്ടിലായിരുന്നു അന്ത്യം. 2017 ലാണ് കാന്‍സര്‍ ബാധിച്ചത്. കഴിഞ്ഞ വര്‍ഷം കൊവിഡ് ബാധിച്ചെങ്കിലും രോഗമുക്തനായി.
1998 ല്‍ ബാങ്കോക്കില്‍ നടന്ന പതിമൂന്നാമത് ഏഷ്യന്‍ ഗെയിംസിലാണ് ഡിങ്കോ സിങ് സ്വര്‍ണം നേടിയത്. മണിപ്പൂരില്‍ നിന്നുള്ള ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവാണ് ഡിങ്കോ സിങ്. 1998 ല്‍ അര്‍ജുന അവാര്ഡ്് നേടി. 2013 ല്‍ പദ്മശ്രീ പുരസ്കാരം നല്കി രാജ്യം ആദരിച്ചു. പ്രധാമന്ത്രി നരേന്ദ്ര മോദി, കായിക മന്ത്രി കിരണ്‍ റിജ്ജു എന്നിവര്‍ അടക്കമുള്ള പ്രമുഖര്‍ ഡിങ്കോ സിങ്ങിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: