ചങ്ങനാശേരി: ഇന്ധന വില വര്‍ദ്ധനക്കെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പെട്രോള്‍ പമ്പിലെത്തി കോലം കത്തിച്ചതില്‍ പ്രതിഷേധിച്ച് പമ്പ് ഉടമകള്‍. എംസി റോഡില്‍ ചങ്ങനാശേരിക്കും അടൂരിനും ഇടയ്ക്കുള്ള പമ്പിലെത്തിയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കോലം കത്തിച്ചത്.
ഡിവൈഎഫഐ പ്രവര്‍ത്തകര്‍ തീയിട്ടതോടെ ഇന്ധനം അടിക്കാനെത്തിയവരും പമ്പ് ജീവനക്കാരും ഓടി രക്ഷപെടുകയായിരുന്നു. കോലത്തിലെ തീ പൂര്‍ണമായും അണഞ്ഞതിന് ശേഷമാണ് പമ്പ് ജീവനക്കാര്‍ അടക്കം തിരികെ എത്തിയത്. സംഭവം വിവാദമായതോടെ ഈ പ്രതിഷേധത്തിന്റെ പടം അടക്കം ഡിവൈഎഫ്ഐ ്രപവര്‍ത്തകര്‍ മുക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് പമ്പ് ഉടമകളും രംഗത്തെത്തിയിട്ടുണ്ട്. പെട്രോള്‍ പമ്പിന് സമീപം ഇത്തരം ബുദ്ധിശ്യൂന്യമായ പ്രതിഷേധ പരിപാടികള്‍ നടത്തരുതെന്നും ഡിവൈഎഫ്ഐ നേതൃത്വത്തോട് അവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പരാതി നല്‍കാനില്ലെന്നും പമ്പ് ഉടമകള്‍ വ്യക്തമാക്കി.
നിലവില്‍, മദ്യവും പെട്രോളിയവും മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളെന്നും ഇവയില്‍ നിന്നും കിട്ടുന്ന അധിക നികുതി നിലവില്‍ വേണ്ടെന്ന് വെക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്നും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്നലെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഒരു ലിറ്റര്‍ പെട്രോളിന് സംസ്ഥാന നികുതിയായി ലഭിക്കുന്നത് 22 രൂപയും ഡീസലിന് 19 രൂപയുമാണ്. ഇന്ധന നികുതിയായി സംസ്ഥാന സര്‍ക്കാരിന് കിട്ടുന്നത് 16,998 കോടി രൂപയാണ്.
പെട്രോളിയം ഉത്പന്നങ്ങളുടെ വില്‍പ്പന നികുതിയിലൂടെ മാത്രം സംസ്ഥാന സര്‍ക്കാരിന്റെ അധിക വരുമാനം പന്ത്രണ്ടായിരം കോടി രൂപയാണെന്ന് ഷംസുദ്ധീന് എം എല്‍ എ നിയമസഭയില്‍ ചൂണ്ടിക്കാട്ടി. ഈ അധിക വരുമാനം വേണ്ടെന്ന് വെക്കുകയോ പെട്രോളിയം ഉത്പന്നങ്ങള്‍ ജി എസ് ടിക്ക് കീഴില്‍ കൊണ്ടു വരുന്നതിനെ പിന്തുണയ്ക്കുകയോ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അധിക നികുതി വരുമാനം വേണ്ടെന്ന് വെച്ചാല്‍ ഒരു ലിറ്റര്‍ പെട്രോള്‍ 70 രൂപയ്ക്കും ഡീസല്‍ 66 രൂപയ്ക്കും നല്കാന് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: