കൊച്ചി: നയതന്ത്രബാഗിലൂടെ സ്വര്‍ണ്ണം കടത്തിയ കേസിലെ ഒരു പ്രധാനപ്രതിയായ പി.എസ്. മുഹമ്മദ് മന്‍സൂറിനെ എന്‍ഐഎ കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തു. ദുബായില്‍ ഒളിവില്‍ കഴിയുകയായിരുന്ന മുഹമ്മദ് മന്‍സൂറിനെ ഏറെക്കാലത്തെ നിരീക്ഷണത്തിന് ശേഷമാണ് പിടികൂടിയത്.
ഓമശേരി കല്ലുരുട്ടി സ്വദേശിയായ മുഹമ്മദ് മന്‍സൂര്‍ നേരത്തെ ഈ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന റമീസിന്റെ അനുയായിയാണ്. മന്‍സൂറിനെ കഴിഞ്ഞ ദിവസം എന്‍ ഐഎ കൊച്ചിയിലെത്തിച്ചു. കേസില്‍ വിദേശത്ത് നടക്കുന്ന ആദ്യ അറസ്റ്റാണ് ഇത്.
കേസിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി പുറത്തുവന്നതോടെ ദുബായിലേക്ക് കടക്കുകയായിരുന്നു മുഹമ്മദ് മന്‍സൂര്‍. കേസിലെ വിദേശത്ത് ഒളിവില്‍ കഴിയുന്ന പ്രതികളെ നാട്ടിലെത്തിക്കാന്‍ എന്‍ ഐഎ ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. മന്‍സൂറിനെതിരെ കോടതി ജാമ്യമില്ലാത്ത വാറന്റും പുറപ്പെടുവിച്ചിരുന്നു. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്തിലെ പ്രധാനപ്രതിയായ ഫൈസല്‍ ഫരീദിനെ ഇനിയും പിടികൂടാനായിട്ടില്ല. ഇയാളും ദുബായില്‍ ഒളിവില്‍ കഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: