മൂലമറ്റം: അറക്കുളം പഞ്ചായത്തിന്റെ കീഴില്‍ കുളമാവ് പോത്തുമറ്റത്തുള്ള പൊതുശ്മശാനം കാടുകയറി നശിക്കുന്നു. ഇവിടം വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമായെന്ന് പ്രദേശവാസികള്‍. ആധുനീക സൗകര്യങ്ങളോടെയുള്ള ശ്മശാനം മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കണ്ട് പരിചയിച്ചിട്ടുള്ളവര്‍ പോത്തുമറ്റത്തെ ശ്മശാനം കണ്ടാല്‍ മൂക്കത്തു വിരല്‍ വച്ചുപോകും.
ഇവിടെ ആധുനിക സൗകര്യത്തോടെയുള്ള വൈദ്യുതി ശ്മശാനം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ആവശ്യം ഇപ്പോഴും ഫയലില്‍ ഉറങ്ങുന്നകയാണ്. മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാനായാല്‍ ശ്മശാനങ്ങള്‍ ഇല്ലാത്ത സമീപ പഞ്ചായത്തുകള്‍ക്ക് കൂടി ഇവിടം പ്രയോജനപ്പെടുത്താന്‍ കഴിയും. കോവിഡ് ബാധിച്ചടക്കം ബന്ധുക്കള്‍ മരിക്കുമ്പോഴും പ്രദേശത്തുള്ളവര്‍ ദൂരെ സ്ഥലങ്ങള്‍ തേടി പോവേണ്ട ഗതികേടിലാണ്. വനവാസി ജന വിഭാഗവും പട്ടികജാതിക്കാരുമുള്‍പ്പെടെ അധിവസിക്കുന്ന പഞ്ചായത്തിലെ ജനസംഖ്യയില്‍ പകുതിയോളം ഹൈന്ദവരാണ്.
ശ്മശാനം നവീകരിച്ച് പൂന്തോട്ടവും ഗ്യാസ്, വൈദ്യുതി എന്നിവ ഉപയോഗിച്ച ദഹിപ്പിക്കാനുള്ള സൗകര്യവും ഒരുക്കണമെന്നതാണ് പ്രധാന ആവശ്യം. കൂടാതെ സ്ഥിരം തൊഴിലാളിയെ നിയമിക്കുന്നതിനും നടപടിവേണം. ഇതിനു പുറമേ വിശ്രമത്തിനുള്ള മുറികള്‍ കര്‍മ്മങ്ങള്‍ നടത്താനുള്ള സൗകര്യം എന്നിവയും ഒരുക്കണം.
ഇത്തരത്തില്‍ എല്ലാ സൗകര്യങ്ങളും ഉള്ള ആധുനീക ശ്മശാനം വരുമെന്ന പ്രതീക്ഷ ഇപ്പോഴും അറക്കുളം നിവാസികള്‍ കൈവെടിഞ്ഞിട്ടില്ല. അരയേക്കര്‍ സ്ഥലമാണ് ശ്മാശനത്തിനുള്ളത്ത്. ഇവിടെ ആസൂത്രിത ശ്മശാനം വന്നാല്‍ ശാന്തമായ അന്തരീക്ഷത്തില്‍ ശവദാഹം നടത്തി ശേഷ ക്രിയകള്‍ പൂര്‍ത്തിയാക്കി പോകാമെന്ന സൗകര്യവും ഉണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: