മുംബൈ : കനത്ത മഴയെ തുടര്‍ന്ന് മലാഡില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് ഒമ്പതുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 11.10ഓടെയാണ് സംഭവം. മഴ കനത്തതോടെ കാലപ്പഴം ചെന്ന ഈ കെട്ടിടം തകര്‍ന്ന് വീഴുകയായിരുന്നെന്ന് മുംബൈ കോര്പ്പറേഷന് അധികൃതര്‍ അറിയിച്ചു.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും സ്ത്രീകളും കുട്ടികളും അടക്കം പതിനഞ്ചോളം പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതായി ഡിസിപി വിശാല്‍ താക്കൂര്‍ പറഞ്ഞു. പരിക്കേറ്റവരെ ബിഡിബിഎ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടം നടക്കുന്ന സമയത്ത് 70 പേര് കെട്ടിടത്തിനകത്തുണ്ടായിരുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.
നിരവധി പേര് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് കണക്കുകൂട്ടല്‍. ഇവര്‍ക്കായി പോലീസും അഗ്നിശമനരക്ഷാസേനാ അംഗങ്ങളും രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. അതേസമയം തകര്‍ന്നുവീണ കെട്ടിടത്തിന് സമീപമുള്ള മൂന്ന് കെട്ടിടങ്ങള്‍ ജീര്‍ണ്ണാവസ്ഥയിലാണ്. ഇതിനെ തുടര്‍ന്ന് സുരക്ഷ മുന്‍ നിര്‍ത്തി മുംബൈ കോപ്പറേഷന് ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: