കൊല്ലം: കൊവിഡിന്റെ രണ്ടാംവരവും ലോക്ഡൗണ്‍ കാരണമുള്ള കര്‍ശനനിയന്ത്രണവും കാരണം താറുമാറായിരിക്കുകയാണ് ജില്ലയിലെ ആട്ടോക്കാരുടെ ജീവിതം. അന്നന്നത്തെ വക തേടുന്ന ഇവരുടെ കുടുംബങ്ങള്‍ ഇപ്പോള്‍ പട്ടിണിയിലാണ്. ജീവിത ദുരിതത്തില്‍ നട്ടം തിരിയുകയാണ് ഇവര്‍.
ആദ്യ ലോക്ഡൗണ്‍ വരുത്തിവച്ച ദുരിതത്തില്‍ നിന്നും വല്ലവിധേനയും കരകയറുമ്പോഴാണ് കൊവിഡിന്റെ രണ്ടാംവരവും തുടര്‍ന്നുള്ള ലോക്ക് ഡൗണും എത്തിയത്. അപ്രതീക്ഷിതമായി എത്തിയ രണ്ടാം ലോക്ക് ഡൗണിന്റെ അടച്ചിടല്‍ ഒരു മാസം പിന്നിടുമ്പോള്‍ പൂര്‍ണ്ണമായും വരുമാനം നിലച്ച ആട്ടോ-ടാക്സി തൊഴിലാളികള്‍ക്ക് ജീവിതം ചോദ്യചിഹ്നമാണ്.
ലോക്ഡൗണ്‍ ഇനിയും നീണ്ടാല്‍ ജീവിതമെങ്ങനെ മുമ്പോട്ട് കൊണ്ടു പോകുമെന്ന ആശങ്കയിലാണിവര്‍. ഇന്ധനവില വര്‍ധവും ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ അനുബന്ധ ചെലവുകളും താങ്ങാവുന്നതിനും അപ്പുറത്തേക്ക് കാര്യങ്ങള്‍ എത്തിച്ചു. എന്നാലും ഉപജീവനം തേടാനുള്ള സാഹചര്യം ആട്ടോക്കാര് കൈവിട്ടിരുന്നില്ല. ഉള്ള വരുമാനം നിലച്ചതോടെ പലരുടെയും വായ്പാ തിരിച്ചടവുകള്‍ മുടങ്ങി. ദിവസവാടകയ്ക്കും കൂലിവേലയ്ക്കും ഓടുന്നവര്‍ മുഴുപട്ടിണിയിലാണ്. ഫിനാന്‍സ് ഇല്ലാതെ സ്വന്തമായി വണ്ടിയുള്ളവരും ചെറിയ ആശ്വാസത്തിലാണെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: