കൊല്ലം: പ്രതിവാര കൊവിഡ് വ്യാപനനിരക്ക് 25ന് മുകളിലുള്ള ചടയമംഗലം, കിഴക്കേ കല്ലട, ഇടമുളയ്ക്കല്‍, കൊറ്റങ്കര, മയ്യനാട്, മേലില ഗ്രാമപഞ്ചായത്തുകളില്‍ ഇന്ന് രാവിലെ ആറു മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, പാചകവാതക വിതരണ ഏജന്‍സികള്‍, എടിഎമ്മുകള്‍, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, ആശുപത്രികള്‍, ലബോറട്ടറികള്‍ എന്നിവയ്ക്ക് സമയനിയന്ത്രണം ബാധകമല്ല.
പാചകവാതക വിതരണത്തിനും സമയ പരിധിയില്ല. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെ മറ്റൊരു സ്ഥാപനത്തിനും പ്രവര്‍ത്തനാനുമതിയില്ല. ചന്തകളുടെ പ്രവര്‍ത്തനത്തിന് നിരോധനമുണ്ട്. കോര്പ്പറേഷന് പരിധിയിലെ ഏഴു മുതല്‍ 11 വരെയും 34 മുതല്‍ 41 വരെയുമുള്ള ഡിവിഷനുകളിലും തൃക്കോവില്‍വട്ടം, തൃക്കരുവ, പന്മന, ചവറ, തെക്കുംഭാഗം, തൊടിയൂര്‍, തലവൂര്‍, കരവാളൂര്‍ തദ്ദേശസ്ഥാപന പരിധികളിലും ഏര്‍പെടുത്തിയിരിക്കുന്ന അധിക നിയന്ത്രണങ്ങള്‍ അവിടങ്ങളിലെ പ്രതിവാര കൊവിഡ് വ്യാപന നിരക്ക് 10 ശതമാനത്തില്‍ താഴെയാകുംവരെ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: