പാലക്കാട്: പാലക്കാട് ജില്ലാ മാതൃശിശു ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വനവാസി യുവതിയ്‌ക്ക് പ്രസവ പരിരക്ഷ കിട്ടാത്തതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. പ്രസവ വേദന എടുത്തിട്ടും ഇവരെ ലേബര്‍ റൂമിലേയ്‌ക്ക് മാറ്റാത്തതിനാല്‍ യുവതി കട്ടിലില്‍ കിടന്ന് പ്രസവിയ്‌ക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഇതിനു കാരണമെന്നും ബന്ധുക്കള്‍ പറയുന്നു.
എന്നാല്‍ ഒരു പിഴവും സംഭവിച്ചിട്ടില്ലെന്നും ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നുമാണ് ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് അട്ടപ്പാടി പാലൂര്‍ ഊരിലെ വെള്ളിങ്കിരിയുടെ ഭാര്യ മാരിയത്താളിനെ പാലക്കാട് മാതൃ-ശിശു ആശുപത്രിയില്‍ പ്രവേശിപ്പിയ്‌ക്കുന്നത്. ഇന്ന് രാവിലെ ആറ് മുതല്‍ ഇവര്‍ക്ക് പ്രസവ വേദന അനുഭവപ്പെട്ടെങ്കിലും ലേബര്‍ റൂമിലേയ്‌ക്ക് മാറ്റിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി.
തുടര്‍ന്ന് അട്ടപ്പാടിയിലുള്ളവരെ പരാതി അറിയിച്ചു. ഇതിന് നഴ്സുമാര്‍ വഴക്കിട്ടതായും ഇവര്‍ പറയുന്നു. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയ്‌ക്കെതിരെ നടപടി വേണമെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആവശ്യം. എന്നാല്‍, ആദിവാസി യുവതിക്ക് വേണ്ട പരിചരണം നല്‍കിയെന്നു ആശുപത്രി അധികൃതര്‍ പറയുന്നു. ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന് ചലനം ഉണ്ടായിരുന്നില്ല. ലേബര്‍ ബെഡില്‍ വെച്ച് തന്നെയാണ് യുവതി പ്രസവിച്ചതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: