ബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി അഴിക്കുള്ളില്‍ തുടരും. ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റി വച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് അറസ്റ്റിലായിട്ട് 231 ദിവസം പൂര്‍ത്തിയായി. ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം ഏതെന്ന് വ്യക്തമാക്കാന്‍ കഴിഞ്ഞ തവണ കോടതി ആവശ്യപ്പെട്ടിരുന്നു. മീനും പച്ചക്കറിയും വിറ്റ പണമാണ് അക്കൗണ്ടിലെന്നായിരുന്നു ബിനീഷിന്റെ വാദം.
എന്നാല്‍, ഇഡി ഇതു തള്ളി. നാര്‍കോട്ടികസ് കണ്ട്രോള് ബ്യൂറോ രജിസറ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ രണ്ടാം പ്രതിയായ മുഹമ്മദ് അനൂപിന് ബിനീഷ സാമ്പത്തിക സഹായം നല്‍കിയതായും ബിനീഷിന്റെ അക്കൗണ്ടുകളിലെത്തിയ വന്‍ തുക ഇത്തരത്തില്‍ ബിസിനസില്‍ നിന്ന് ലഭിച്ചതായുമാണ എന്‍ഫോഴസമെന്റെ് ഡയറകടറേറ്റിന്റെ വാദം. ഇഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്വി രാജു കൊവിഡ് മുക്തനായില്ലെന്ന് കോടതിയെ നേരത്തേ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: