തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്കൂളുകളില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകാരമുള്ള സ്കൂളുകളിലേക്ക് മാറാം. അംഗീകാരമില്ലാത്ത സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം ഏറെ ആശങ്ക ഉയര്‍ത്തിയിരുന്നു. ഇത് പരിഹരിച്ചു കൊണ്ട് അംഗീകാരം ഇല്ലാത്ത സ്കൂളുകളില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളില്‍ പ്രവേശനം സാധ്യമാകുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.
സര്‍ക്കാര്‍ അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന വിടുതല്‍ സര്‍ട്ടിഫിക്കറ്റ് അംഗീകൃതമായിരുന്നില്ല. ഇത് കുട്ടികളുടെ തുടര്‍പഠനം പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാത്ത വിധത്തില്‍ നടപടി സ്വീകരിക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
അംഗീകാരമില്ലാത്ത സ്കൂളുകളില്‍ 1 മുതല്‍ 9 വരെ ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അംഗീകാരമുളള സ്കൂളുകളില്‍ 2 മുതല്‍ 8 വരെ ക്ലാസ്സുകളില്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ് അടിസ്ഥാനത്തിലും പ്രവേശനം സാധ്യമാക്കാം. എന്നാല്‍ 9,10 ക്ലാസ്സുകളിലേക്ക് വയസ്സ് ഒ രു മാനദണ്ഡമാണെങ്കിലും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലും 2021-22 അധ്യയന വര്‍ഷത്തേയ്ക്ക് അഡ്മിഷന് നല്കാന് സാധിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: