ദോഹ: ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഗോളടിയില്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി മറികടന്നു. ലോകകപ്പ് – ഏഷന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിനെതിരെ രണ്ട് ഗോളുകള്‍ നേടിയാണ് ഛേത്രി ഇപ്പോഴും കളിക്കളത്തില്‍ സജീവമായിട്ടുള്ള കളിക്കാരില്‍ ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമായത്. 74 ഗോളുകളാണ് ഛേത്രി ഇതുവരെ ഇന്ത്യക്കായി നേടിയത്.
ഇതോടെ അര്‍ജന്റീനയ്്്ക്കായി ഇതുവരെ 72 ഗോളുകള്‍ നേടിയ മെസി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്്. റൊണോ ഇത് വരെ പോര്‍ച്ചുഗലിനായി 103 ഗോളുകള്‍ നേടിയിട്ടുണ്ട്.
ഛേത്രിയുടെ ഇരട്ട ഗോളിന്റെ മികവില്‍ ഇന്ത്യ ബംഗ്ലാദേശിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഇതോടെ ഏഷ്യന്‍ കപ്പിന് യോഗ്യതാ നേടാനുള്ള ഇന്ത്യയുടെ സാധ്യത സജീവമായി. ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ഇ യില്‍ ഏഴു മത്സരങ്ങളില്‍ ആറു പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. ആറു മത്സരങ്ങളില്‍ അഞ്ചു പോയിന്റുള്ള അഫ്ഗാനിസ്ഥാനാണ് നാലാം സ്ഥാനത്ത്. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്് ഏഷ്യന്‍ കപ്പില്‍ മത്സരിക്കാന്‍ അര്‍ഹത ലഭിക്കും.എട്ട് മത്സരങ്ങളില്‍ 22 പോയിന്റുള്ള ഖത്തറാണ് ഒന്നാം സ്ഥാനത്ത്. ഒമാന്‍ രണ്ടാം സ്ഥാനത്തും. അവര്‍ക്ക് ആറു മത്സരങ്ങളില്‍ 12 പോയിന്റുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: