കൊല്ലം: ജില്ലയില്‍ 20നു മുകളില്‍ രോഗവ്യാപന നിരക്കുള്ള തദ്ദേശസ്ഥാപന പരിധികളില്‍ ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ പുതിയതായി ഏര്‍പ്പെടുത്തും. മറ്റു തദ്ദേശസ്ഥാപന പരിധികളില്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചുള്ള നിയന്ത്രണങ്ങളും തുടരും. വൃദ്ധസദനങ്ങള്‍, ആദിവാസി മേഖലകള്‍, പട്ടികജാതി കോളനികള്‍ എന്നിവിടങ്ങളിലെ വാക്സിനേഷന് പ്രവര്‍ത്തനങ്ങളുടെ പുരോഗതി കളക്ടര്‍ അധ്യക്ഷനായ യോഗം വിലയിരുത്തി.
സ്വകാര്യശുപത്രികള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കാനും നിര്‍ദേശമുണ്ട്. കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിച്ചു വേണം വാക്സിനേഷന് നടത്താന്‍. കൊട്ടിയം കിംസ് ആശുപത്രിയില്‍ വാക്സിനേഷന് സമയത്തെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ക്രമീകരിക്കണമെന്നും നിര്‍ദേശിച്ചു. പുനലൂരില്‍ പുതിയതായി വാക്സിനേഷന് കേന്ദ്രം ആരംഭിക്കാനുള്ള നടപടികളും പൂര്‍ത്തിയാക്കണം. വെള്ളപ്പൊക്ക സാധ്യതയുള്ള തെക്കുംഭാഗം, വെസ്റ്റ് കല്ലട പ്രദേശങ്ങളില്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കളക്ടര്‍ ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: