തൃശൂര്‍: കൊടകര കവര്‍ച്ചാ കേസില്‍ പോലീസ് പ്രതികളില്‍ നിന്ന് കണ്ടെത്തിയത് കോണ്‍ഗ്രസിന്റെ പണം. കൊടകരയിലെ കവര്‍ച്ചക്ക് ഒരാഴ്ച മുന്‍പ് ഒല്ലൂരില്‍ പച്ചക്കറി ലോറിയില്‍ കടത്തുകയായിരുന്ന 94 ലക്ഷം രൂപയും സമാനമായ രീതിയില്‍ കവര്‍ന്നിരുന്നു. എറണാകുളം ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊണ്ടുവന്ന പണമാണ്അത്
കൊടകരയിലെ കവര്‍ച്ചാ സംഘമാണ് അതും ചെയ്തതെന്ന് ആദ്യം കേസ് അന്വേഷിച്ച എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തുകയും ചെയ്തു. പ്രതികളില്‍ നിന്ന് കണ്ടെത്തിയ പണം ഈ കവര്ച്ചയിലേതായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
അങ്ങനെയെങ്കില്‍ കൊടകര സംഭവത്തില്‍ പണം നഷ്ടപ്പെട്ട ധര്മ്മരാജന് പരാതിയില്‍ പറഞ്ഞത് പോലെ 25 ലക്ഷം മാത്രമേ ഉണ്ടാകാനിടയുള്ളൂ.
കൊടകരയില്‍ മൂന്നരക്കോടി ഉണ്ടായിരുന്നുവെന്നും അത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നും പറഞ്ഞ പോലീസിന് ഒരു മാസമായിട്ടും അത് തെളിയിക്കാനാകുന്നില്ല. ബിജെപി നേതാക്കള്‍ പൂര്‍ണമായും അന്വേഷണത്തോട് സഹകരിച്ചിട്ടും പോലീസിന് ഒന്നും കണ്ടെത്താനായില്ല. ഒല്ലൂര്‍ കവര്‍ച്ചയില്‍ തുടരന്വേഷണം നിലച്ചതും പോലീസിനെ വെട്ടിലാക്കുന്നുണ്ട്.
ബിജെപി നേതാക്കളെ ചോദ്യം ചെയ്യുന്ന വാര്‍ത്തകള്‍ വലിയ പ്രാധാന്യത്തോടെ നല്‍കിയിട്ടും പിടിയിലായവരെക്കുറിച്ചും അവര്‍ നല്കിയ വിവരങ്ങളും രഹസ്യമായി പോലീസ് സൂക്ഷിക്കുന്നതും പോലീസിന്റെ കള്ളത്തരത്തിന് തെളിവാണ്. പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്ത് ഒരു മാസമാകുമ്പോഴും കേസില്‍ പുരോഗതിയില്ല. ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ വിഴുങ്ങേണ്ട അവസ്ഥയിലുമാണ്. പിടിയിലായ പ്രതികളുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കാനോ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരെ പിടികൂടാനോ പ്രത്യേക അന്വേഷണ സംഘത്തിനായിട്ടുമില്ല. സിപിഎം, സിപിഐ, ലീഗ്, എസ്ഡിപിഐ ബന്ധമുള്ളവരാണ് പിടിയിലായിട്ടുള്ള പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: