ന്യൂദല്‍ഹി: കൊവിഡ് ബാധിച്ച് മാതാപിതാക്കളോ രക്ഷിതാക്കളോ മരണമടഞ്ഞ കുട്ടികളുടെ പുനരധിവാസം സംബന്ധിച്ച പദ്ധതിയുടെ വിശദാംശങ്ങള്‍ തയാറാക്കി വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. അതിനാല്‍, വിശദാംശങ്ങള്‍ അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും കേന്ദ്രം വ്യക്തമാക്കി.
ഇത്തരം കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാനും 18 മുതല്‍ 24 വയസു വരെ അവര്‍ക്ക് മാസം തോറും സ്റ്റൈപ്പന്റ് നല്‍കാനും 24-ാം വയസില്‍ പത്തു ലക്ഷം രൂപ നല്‍കാനും സൗജന്യ ചികിത്സ ഉറപ്പാക്കാനുമുള്ള പദ്ധതി ഏതാനും ദിവസം മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പിഎം കെയേഴ്സില്‍ നിന്നാണ് ഇതിനുള്ള പണം നല്‍കൂയെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.
ഈ പദ്ധതിയുടെ വിശദാംശം നല്കാന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, വിശദമായ പദ്ധതി തയാറായി വരികയാണെന്നും സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീ. സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി കോടതിയില്‍ പറഞ്ഞു. ഇത് തയാറാക്കാന്‍ അല്‍പ്പം സമയം കൂടി വേണം, അവര്‍ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: