ന്യൂയോര്‍ക്ക്:ചൈനയുടെ കീഴിലുള്ള തായ് വാനില്‍ സ്വന്തം സൈനിക വിമാനത്തില്‍ നേരിട്ട് കോവിഡ് വാക്‌സിന്‍ എത്തിച്ച് യുഎസ്. ചൈനയുടെ ഭീഷണികള്‍ വകവെയ്‌ക്കാതെയുള്ള യുഎസിന്റെ ഈ നീക്കം ചൈനയ്‌ക്ക് മുഖത്തേറ്റ് അടിയായി. ഇതോടെ ചൈന-യുഎസ് ബന്ധം വരാനിരിക്കുന്ന നാളുകളില്‍ കൂടുതല്‍ ഉലയുമെന്ന് ഉറപ്പായി.
യുഎസിന്റെ ഈ നീക്കത്തെ ചൈന അപലപിക്കുമെന്നുറപ്പാണ്. മാത്രവുമല്ല, ചൈനയുടെ അധീനതയിലെന്ന അവകാശപ്പെടുന്ന തായ് വാനില്‍ അമേരിക്കയുടെ സൈനിക വിമാനം കോവിഡ് വാക്‌സിനുമായി ഇറങ്ങിയെന്നത് എളുപ്പം മറക്കാന്‍ ചൈനക്കാവില്ല. .യുഎസിന്റെ രണ്ടും കല്‍പിച്ചുള്ള ഒരു നീക്കമായി ഇതിനെ കാണുന്നവരും കുറവല്ല.
യുഎസ് സെനറ്റര്‍മാരുടെ ഒരു പ്രതിനിധി സംഘമാണ് 7.5 ലക്ഷം വാക്‌സിന്‍ ഡോസുകളുമായി സൈനികവിമാനത്തില്‍ തായ് വാനില്‍ എത്തിച്ചത്. ചൈനയുടെ ഭാഗമാണെന്ന് അവകാശപ്പെടുമ്പോഴും ചൈനയെ പൂര്‍ണ്ണമായും അംഗീകരിക്കുന്നവരല്ല തായ് വാനിലെ ഭരണാധികാരികള്‍. കോവിഡ് വാക്‌സിന്‍ ചൈനയില്‍ നിന്നും സ്വീകരിക്കാതെ യുഎസിനെ സമീപിക്കുകയായിരുന്നു തായ് വാന്‍. യുഎസില്‍ നിന്നും ലഭിച്ച വാക്‌സിന്‍ ഡോസുകള്‍ അവശ്യസമയത്ത് ലഭിച്ച മഴപോലെയെന്ന് തായ് വാന്‍ പ്രസിഡന്‍റ് സായ് ഇംഗ്-വെന്‍ പറഞ്ഞു. ഇതുവരെ ഇവിടെ 3 ശതമാനം പേര്‍ മാത്രമേ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളൂ.
എന്തായാലും യുഎസിന്റെ ഈ നീക്കത്തില്‍ ചൈനീസ് അധികൃതര്‍ അസംതൃപ്തരാണ്. ചൈനയുടെ ഭാഗമെന്ന ചൈന അവകാശപ്പെടുന്ന തായ് വാനിലേക്ക് യുഎസ് കോവിഡ് വാക്‌സിന്‍ എത്തിച്ചത് ചൈനയുടെ അധികാരപരിധിയില്‍ കൈകടത്തലാണെന്ന വിലയിരുത്തലാണ് ചൈനീസ് അധികൃതര്‍ക്കുള്ളത്.
കോവിഡ് വാക്‌സിന്‍ നല്‍കുന്ന പുറംരാഷ്‌ട്രങ്ങളുടെ പട്ടികയില്‍ ആദ്യഗ്രൂപ്പില്‍ തന്നെ യുഎസ് തായ് വാനെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ‘യുഎസിനെ സംബന്ധിച്ചിടത്തോളം ഇത് നിര്‍ണ്ണായകമാണെന്ന് സെനറ്റര്‍ ടാമി ഡക് വര്‍ത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: