തിരുവനന്തപുരം: ഓര്‍മ്മ ശക്തിയും ഏകാഗ്രതയും, വര്‍ദ്ധിപ്പിക്കാനായി പശുവിന്റെ ചാണകവും ഗോമൂത്രവും ഉപയോഗിച്ച് ഉല്പാദിപ്പിച്ച മരുന്നുകള്‍ വിപണിയിലെത്തിച്ച് പിണറായി സര്‍ക്കാര്‍. കേരള സര്‍ക്കാറിന്റെ കീഴിലുള്ള ആയുര്‍വേദ ഔഷധ നിര്‍മാണ വിതരണ സ്ഥാപനമായ ഔഷധിയാണ് മരുന്ന് വിപണിയില്‍ എത്തിക്കുന്നത്. ‘പഞ്ചഗവ്യ ഘൃതം’ എന്ന പേരില്‍ പുറത്തിറക്കിയ ഔഷധത്തില്‍ ഗോമൂത്രം, ചാണകം, പാല്, തൈര്, നെയ്യ് എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മഞ്ഞപ്പിത്തത്തിനും പനിക്കും അപസ്മാരത്തിനും ഈ മരുന്ന് ഉപയോഗിക്കാമെന്നാണ് ഔഷധിയുടെ വെബ്സൈറ്റില്‍ പറയുന്നത്. മാനസിക പിരിമുറുക്കങ്ങളും ഈ ഔഷധം കഴിച്ചാല്‍ ഇല്ലാതാകുമെന്നാണ് സര്‍ക്കാര്‍ സ്ഥാപനം സാക്ഷ്യപ്പെടുത്തുന്നത്.
കേരള സര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഔഷധി. പൊതുമേഖല രംഗത്തെ ആയുര്‍വേദ മരുന്നുകളുടെ ഏറ്റവും വലിയ ഉല്പാദകരും ഔഷധിയാണ്. പിണറായി സര്‍ക്കാര്‍ ഉത്തരേന്ത്യയില്‍ ഗോക്കളെ ആരാധിക്കുന്നതിനെതിരെ നേരത്തെ രംഗത്തുവന്നിരുന്നു.
ഗോവധം നിരോധിച്ച സംസ്ഥാനങ്ങള്‍ക്കെതിരെ നിയമസഭയില്‍വരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. ലക്ഷദ്വീപിലടക്കം ഉറക്കിയ ഗോവധ നിരോധന സര്‍ക്കുലറിനെതിരെ കഴിഞ്ഞ ആഴച്ച നിയമസഭയില്‍ പ്രമേയം കൊണ്ടുവന്ന് സംസാരിച്ച വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി. അദേഹത്തിന്റെ സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനമാണ് ഇപ്പോള്‍ ഗോമൂത്രത്തില്‍ നിന്നും ചാണകത്തില്‍ നിന്നും മരുന്ന് വിപണയില്‍ എത്തിച്ചിരിക്കുന്നത്.
പരമ്പരാഗത ആയുര്‍വേദ ഗ്രന്ഥങ്ങള്‍ അടിസ്ഥാനമാക്കി, ആയുര്‍വേദ ഡോക്ടര്‍മാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഔഷധി ഉയര്‍ന്ന ഗുണമേന്മയുള്ള ആയുര്‍വേദ മരുന്നുകള്‍ നിര്‍മിക്കുകയും ന്യായമായ വിലയില്‍ വിതരണം ചെയ്യുകയും ചെയ്യുന്നത്. ഔഷധിക്ക് കേരളത്തില്‍ 800 അധികം ഡീലര്‍മാരാണ് ഉള്ളത്. തൃശൂര്‍ ജില്ലയിലെ കുട്ടനെല്ലൂരിലുള്ള ആത്യാധുനിക സാങ്കേതിക സൗകര്യങ്ങളുള്ള ആധുനിക രീതിയിലുള്ള ഫാക്ടറിയില്‍ നിന്നാണ് പുതിയ മരുന്നും ഔഷധി ഉല്പാദിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: