ന്യൂദല്‍ഹി: ജയപരാജയങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് വരാനിരിക്കുന്ന അഞ്ച് നിയമസഭാതെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
ഇതില്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പാണ് ബിജെപിയെ സംബന്ധിച്ചിടത്തോളം പ്രധാനം. ലോക്സഭയിലേക്ക് ഏറ്റവും കൂടുതല്‍ എംപിമാരെ സംഭാവന ചെയ്യുന്ന സംസ്ഥാനമായതിനാല്‍ കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം പ്രധാന്യം നല്കുന്ന ഒന്നാണ് ഉത്തര്‍പ്രദേശിലെ നിയമസഭാ വിജയവും. 2022 ഫിബ്രവരി-മാര്‍ച്ച് മാസങ്ങളില്‍ അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പുകളാണ് നടക്കുന്നത്. ഇതില്‍ ഗോവയും ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടിയാണ് ബിജെപിയുടെ മത്സരം. മണിപ്പൂരിലും പഞ്ചാബിലും ഭരണമാറ്റമാണ് ബിജെപിയുടെ ലക്ഷ്യം.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം വിജയവും പരാജയവും നിറഞ്ഞ ഒന്നായിരുന്നു. അസമിലെയും പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പിലെ വിജയത്തിന് പ്രവര്‍ത്തകരോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ബംഗാളിലും തമിഴ്നാട്ടിലും ബിജെപിയുടെ കരുത്ത് വര്‍ധിച്ചു. ബംഗാളില്‍ സീറ്റുകള്‍ ്മൂന്നില് നിന്നും 77 ആയി. തമിഴ്നാട്ടില്‍ നാല് സീറ്റുകള്‍ നേടി.
ഉത്തര്‍പ്രദേശ് വലിയ വെല്ലുവിളിയാണ്. ഇക്കുറി കോവിഡ് രണ്ടാം തരംഗം കുഗ്രാമങ്ങളില്‍ ആഞ്ഞടിച്ചപ്പോള്‍ മരണസംഖ്യ വര്‍ധിച്ചു. പക്ഷെ കര്‍ശനമായ നടപടികളിലൂടെ സാഹചര്യങ്ങള്‍ പഴയ പടിയിലാക്കാന്‍ യോഗി സര്‍ക്കാരിന് കഴിഞ്ഞു. ഒപ്പം യോഗിയുടെ വിട്ടുവീഴ്ചയില്ലാത്ത വ്യക്തിത്വവും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകും. ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രിയായ തിരത്ത് സിംഗ് റാവത്ത് ചില പ്രസ്തവാനകളുടെ പേരില്‍ വിവാദം സൃഷ്ടിച്ചെങ്കിലും ഇതിനെ മറികടക്കുന്ന രീതിയില്‍ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന് കരുതുന്നു. ഗോവയിലും ബിജെപിയെ സംബന്ധിച്ചിടത്തോളം ഭരണവിരുദ്ധ വികാരമില്ല.
പഞ്ചാബിലെ കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങള്‍ ഗുണം ചെയ്യുമെന്ന് ബിജെപി കരുതുന്നു. ഒപ്പം കര്‍ഷകര്‍ക്ക് ഉല്പന്നങ്ങള്ക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം എത്തിച്ചത് വലിയ അനുകൂല തരംഗം അവിടെ സൃഷ്ടിച്ചിട്ടുണ്ട്. മണിപ്പൂര്‍ പിടിക്കുക എന്നത് ബിജെപിയുടെ ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും. അസംമുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മ തന്നെയായിരിക്കും ഇവിടെയും ബിജെപിയുടെ തുരുപ്പ്ചീട്ട്. ക്രിസ്ത്യന്‍ മേഖലയ്ക്ക് മുന്‍തൂക്കമുള്ള പ്രദേശത്ത് ഭരണം പിടിക്കുക എന്നതാണ് ഇവിടുത്തെ വെല്ലുവിളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: