കൊച്ചി: രാജ്യത്തെ എല്ലാവര്ക്കും കൊറോണ വാക്സിന് സൗജന്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചും പിന്തുണച്ചും നടന് ഷെയിന്‍ നിഗം. ‘ഇന്ത്യയിലെ മുഴുവന്‍ പൗരന്മാര്ക്കും വാക്സിന് സൗജന്യമാക്കിയ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ തീരുമാനത്തിന് അഭിവാദ്യങ്ങള്‍’ എന്നാണ് ഷെയിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നരേന്ദ്ര മോദിയുടെ ഇന്നത്തെ പ്രഖ്യാപനം രാജ്യം അഭിമാനത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
കൊറോണ വാക്സിന്റെ വിതരണത്തിന്റെ ചുമതല പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വ്യക്തമായിരുന്നു.. എല്ലാ സംസ്ഥാനങ്ങളിലേക്കും സൗജന്യ വാക്സിനുകള്‍ എത്തിക്കും. ഇതിനായി കേന്ദ്രം 75 ശതമാനം വാകസിന് സംഭരിക്കും. 18 വയസിന് മുകളില്‍ ഉള്ളവര്‍ക്കെല്ലാം കേന്ദ്രം സൗജന്യമായി വാക്സിന് നല്‍കും. 21 മുതല്‍ ഇതു നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.ഇനി മുതല്‍ വാക്സിനേഷന് കേന്ദ്ര നിയന്ത്രണത്തിലാകും.വാക്സിന് വിതരണം വരും ദിവസങ്ങളില്‍ വര്‍ദ്ധിക്കും.
വാക്സീന് നിര്‍മാതാക്കളില്‍നിന്ന് 75% വാക്സീനും കേന്ദ്രം വാങ്ങി സംഭരിക്കും. സംസ്ഥാനങ്ങള്‍ക്കുള്ള 25% ഉള്‍പ്പെടെയാണിത്. ബാക്കിയുള്ള 25% വാക്സീന് സ്വകാര്യ ആശുപത്രികള്‍ക്കു വാങ്ങാം. പക്ഷേ ഒരു ഡോസിന് പരമാവധി 150 രൂപ മാത്രമേ സര്‍വീസ് ചാര്‍ജ് ഈടാക്കാവൂവെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: