ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിര്‍ണയത്തിനായി പ്രായോഗിക പരീക്ഷയുടെയും അസെസ്‌മെൻ്റിന്റെയും മാര്‍ക്ക് സമര്‍പ്പിക്കാനുള്ള അവസാന തീയതി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) ജൂണ്‍ 28 വരെ നീട്ടി. പ്രായോഗിക പരീക്ഷയും മൂല്യനിര്‍ണയവും ഓണ്‍ലൈനായി മാത്രം നടത്താന്‍ സ്‌കൂളുകള്‍ക്ക് ബോര്‍ഡ് അനുമതി നല്‍കി.
കോവിഡ് രോഗബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പല സ്‌കൂളുകളിലും ഇത് പൂര്‍ത്തിയാകാനുണ്ടെന്നാണ് തീരുമാനം സൂചിപ്പിക്കുന്നത്. തീയതി നീട്ടില്ലെന്നും എല്ലാ സ്‌കൂളുകളും ഇതിനുള്ളില്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കണമെന്നും സിബിഎസ്ഇ ഔദ്യോഗിക വിജ്ഞാപനത്തില്‍ അറിയിച്ചു. സ്‌കൂളിലെ അധ്യാപകര്‍ക്ക് പുറമേ ബോര്‍ഡ് നിയോഗിക്കുന്ന എക്സ്റ്റേണല്‍ എക്‌സാമിനറും പ്രായോഗിക പരീക്ഷ/ മൂല്യനിര്‍ണയത്തിന് ഉണ്ടാകും.
ഇന്റേണല്‍ അസെസ്‌മെന്റുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. മൂല്യനിര്‍ണയം പൂര്‍ത്തിയായലുടന്‍ മാര്‍ക്കുകള്‍ നല്‍കണം. ഒരിക്കല്‍ അപ്ലോഡ് ചെയ്ത മാര്‍ക്കുകളില്‍ തിരുത്തലുകള്‍ സാധ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: