ബീജിങ്: കിഴക്കന്‍ ചെെനയില്‍ തൊഴില്‍ രഹിതനായ യുവാവ് ആറുപേരെ കുത്തി കൊലപ്പെടുത്തി. ആക്രമണത്തില്‍ പതിനാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹുയിനിംഗ് കണ്ട്രിയില് നിന്നുളള 25 വയസുകാരനായ ‘വു’ എന്ന യുവാവാണ് ആക്രമണം നടത്തിയത്. കുടുംബപ്രശ്നങ്ങളാണ് യുവാവിനെ പ്രകോപിതനാക്കിയതെന്നും ആക്രമത്തിലേക്ക് നയിച്ചതെന്നും അന്കിംഗ് നഗരത്തിലെ അന്‍ഹുയി പ്രവിശ്യ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അടുത്ത രണ്ടാഴ്ചക്കിടയില്‍ നടന്ന സമാനമായ മൂന്നാമത്തെ സംഭവമാണ് ഇതെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ പതിനാലു പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. മറ്റു പതിമൂന്നുപേരും സാധാരണ സ്ഥിതിയിലേക്ക് മടങ്ങി വരികയാണെന്നും ഹോങ്കോംഗ് ആസ്ഥാനമായുളള സൗത്ത് ചെെന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
കുടുംബ പ്രശ്നവും അശുഭാപ്തി വിശ്വാസവുമാണ് യുവാവിനെ കൊലപാതകങ്ങള്‍ക്ക് പ്രേരിപ്പിച്ചതെന്ന് മുന്‍സിപ്പല്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. പ്രതിയെ നാല് പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് കീഴടക്കിയത്. തുടര്‍ച്ചയായി നടന്ന ആക്രമങ്ങള്‍ ചെെനയിലെ പൊതു ജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.
സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങളാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് കുറ്റപ്പെടുത്തി നിരവധിപ്പേര്‍ രംഗത്തെത്തി. ചാന്‍ചാന്‍ എന്ന നെറ്റിസണ് സോഷ്യല്‍ മീഡിയ വെബ്സെെറ്റായ വെയ്ബോയില് ധനികനും ദരിദ്രനും തമ്മിലുളള അന്തരം വലുതാണെന്ന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: