ഇസ്ലാമബാദ്: പാകിസ്ഥാന് സൈന്യം ഹമാസ് തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കിയെന്ന് മുന്‍ പാക് സ്ഥാനപതി രാജാ സഫര്‍ ഉള് ഹഖ്. പലസ്തീന് തീവ്രവാദഗ്രൂപ്പിലെ അംഗങ്ങള്‍ക്കും പാകിസ്ഥാന് സൈന്യം തന്നെ സൈനിക പരിശീലനം നല്കിവരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
ഗാസയിലെ ഫത്ത എന്ന തീവ്രവാദഗ്രൂപ്പിന്റെ സഹസ്ഥാപകനായ അബു ജിഹാദ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയെന്നും രാജാ സഫര്‍ ഉള് ഹഖ് പറഞ്ഞു. പാകിസ്ഥാന് സൈന്യത്തിന്റെ ഒരു കമാന്റോ യൂണിറ്റ് സ്ഥിരമായി ഗാസയില്‍ ക്യാമ്പ് ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
‘1981ല്‍ അബു ജിഹാദ് ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തെ കണ്ടു. എപ്പോള്‍ ഇസ്രയേലുമായി യുദ്ധമുണ്ടാകുമ്പോഴും മുന്നണിയില്‍ നില്ക്കുന്ന സൈനികര്‍ പാകിസ്ഥാന് സൈന്യത്തില്‍ നിന്നും സൈനിക പരിശീലനം നേടി എത്തുന്നവരായിരിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഇത് സംഭവിച്ചിട്ടുണ്ട്, ഇനി സംഭവിക്കുകയും ചെയ്യും, ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുകയുമാണ്,’ ഇന്ത്യയിലെ ഒരു ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനാണ് തീവ്രവാദത്തിന്റെ സൃഷ്ടികേന്ദ്രവും വളര്ത്തുകേന്ദ്രവുമെന്ന് പാകിസ്ഥാനിലെ റിട്ട. മേജര്‍ ജനറല്‍ എ.കെ. സിവാചും പറഞ്ഞു. ‘ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഏറെ പ്രസിദ്ധമാണ് പാകിസ്ഥാന്. ഏതറ്റം വരെയും ഇത് പോകാം. ലഷ്കര്‍, ജെയ്ഷ് എന്നീ തീവ്രവാദഗ്രൂപ്പിലെ അംഗങ്ങള്‍ക്കും പരിശീലനം നല്‍കുന്നത് പാകിസ്ഥാനാണ്. തീവ്രവാദികളെ സൃഷ്ടിച്ചെടുക്കുന്നതില്‍ അഭിമാനം കൊള്ളുന്ന രാജ്യമാണ് പാകിസ്ഥാന്,” അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: