തിരുവനന്തപുരം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഭൂ സുപോഷണ യജ്ഞ സമിതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് ഫലവൃക്ഷതൈകള്‍ നല്കി. രാഷ്ട്രീയ സ്വയംസേവകസംഘം തിരുവനന്തപുരം വിഭാഗ് സംഘചാലക് പ്രൊഫസര്‍ എം.എസ്. രമേശന് നായര്‍, ജില്ല സഹസംഘചാലക് എം. മുരളി എന്നിവര്‍ സമതിയുടെ സംമ്പര്‍ക്ക യജ്ഞനത്തിന്റെ ഭാഗമായി രാജ്ഭവനിലെത്തി ‘ഭൂ സുപോഷണ യജ്ഞീ’ സന്ദേശവും ഫലവൃക്ഷതൈകളും കേരള ഗവര്‍ണര്‍ക്കു കൈമാറി.
ഭൂ സുപോഷണ യജ്ഞ സമിതി കേരളത്തിലെ ഓരോ ജില്ലകളിലും 10000ല്‍ പരം ഫലവൃക്ഷങ്ങള്‍ സമൂഹ പങ്കാളിത്തത്തോടുകൂടി നട്ടു. പരിസ്ഥിതി സംരക്ഷണ ബോധവല്‍കരണത്തിന്റെ ഭാഗമായി നഗര ഗ്രാമ പ്രദേശങ്ങളില്‍ വ്യാപകമായി ഓണ്‍ലൈന്‍ സെമിനാറുകള്‍ ഒരുമാസമായി സമിതി നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: