ബ്രസീലിയ : ഇന്ത്യയില്‍ നിര്‍മിച്ച ഭാരത് ബയോടെക്കിന്റെ കോവാക്സിന് ഇറക്കുമതിക്ക് ബ്രസീല്‍ ഭരണകൂടം അനുമതി നല്കി. ബ്രസീലിന്റെ ആരോഗ്യ നിരീക്ഷണ വിഭാഗമായ നാഷണല്‍ ഹെല്‍ത്ത് സര്‍വൈലന്‍സ് ഏജന്‍സിയാണ് അനുമതി നല്‍കിയിരിക്കുന്നത്.
റഷ്യയുടെ സ്പുട്നിക് V വാകിസിനും ഇറക്കുമതി ചെയ്യാന്‍ ബ്രസീല്‍ സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. അതിനുപിന്നാലെയാണ് കൊവാക്സിനും ഇറക്കുമതി ചെയ്യാന്‍ ധാരണയായത്. ഇറക്കുമതിക്ക് അംഗീകാരം ലഭിച്ചതോടെ ആദ്യഘട്ടത്തില്‍ 40 ലക്ഷം ഡോസ് കോവാക്സിനാണ് ഇറക്കുമതി ചെയ്യാനാണ് തീരുമാനം.
ബ്രസീല്‍ സര്‍ക്കാരുമായി രണ്ട് കോടി വാക്സിന് കയറ്റുമതി ചെയ്യുന്നതിന് കരാര്‍ ഉണ്ടാക്കിയതായി ഫെബ്രുവരിയില്‍ ഭാരത് ബയോടെക് വ്യക്തമാക്കിയിരുന്നു. ആദ്യഘട്ട വിതരണത്തിന് ശേഷം കൊവാക്സിന് വീണ്ടും ഇറക്കുമതി ചെയ്യുമെന്നും ബ്രസീല്‍ സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: