തിരുവനന്തപുരം : കേരളത്തിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രത്യേക കൗണ്ടര്‍ ഇന്റലിജെന്‍സ് സെല്‍ സ്ഥാപിക്കാനൊരുങ്ങി സംസ്ഥാനം. തെലങ്കാനയില്‍ നേരത്തെ തന്നെ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ ഇതേമോഡലില് തന്നെ രൂപീകരിക്കാനാണ് തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് ഇപ്പോള്‍ പ്രത്യേക സെല്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.
ആഭ്യന്തര സുരക്ഷ കര്ശ്ശമാക്കുന്നതിനും സംസ്ഥാനത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുന്നതിന് ലക്ഷ്യമിട്ടാണ് നടപടി. കേന്ദ്ര സര്‍ക്കാരായിരിക്കും പൂര്‍ണ്ണമായും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് നല്‍കുന്നത്. ആഭ്യന്തര സുരക്ഷ പരിഗണിച്ചു രഹസ്യാന്വേഷണം നടത്തുകയാകും സെല്ലിന്റെ പ്രധാന ദൗത്യം.
ഡെപ്യൂട്ടേഷനില്‍ പോലീസുകാരെ നിയോഗിക്കുന്നതിന് പുറമേ സെല്ലിനുവേണ്ടി പ്രത്യേക റിക്രൂട്ട്മെന്റുകളും നടത്തും. ഈ വര്‍ഷം ഡിസംബറോടെ കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ പ്രവര്‍ത്തന സജ്ജമാക്കും വിധമാണ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്. 2020ലെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ തുടര്‍ നടപടികള്‍ സാധിച്ചിരുന്നില്ല. അതിപ്പോള്‍ വീണ്ടും പുനരാരംഭിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: