തോട്ടപ്പള്ളി: കരാര്‍ കാലാവധി പൂര്‍ത്തിയായതോടെ തോട്ടപ്പള്ളി പൊഴിമുറിക്കലിന്റെ മറവിലുള്ള കരിമണല്‍ ഖനനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍ ഐഎംഎംഎല്ലിന്റെ മണലെടുപ്പ് തുടര്‍ന്നുവരുകയാണ്. കുട്ടനാടിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷമാണ് തോട്ടപ്പള്ളി പൊഴിമുഖം തുറക്കുന്നതിനുള്ള അനുമതി പൊതുമേഖല സ്ഥാപനമായ കെഎംഎംഎല്ലിനും, ഐഎംഎംഎല്ലിനും സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍ പൊഴിമുഖം വീതികൂട്ടുന്നതിന്റെ മറവില്‍ പൊതുമേഖല സ്ഥാപനങ്ങള്‍ കരിമണല്‍ ഖനനം നടത്തുകയായിരുന്നു.
ഇതിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമായെങ്കിലും കരിമണല്‍ ഖനനം തുടര്‍ന്നുകൊണ്ടിരുന്നു. കരാര്‍ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഖനനം നിര്‍ത്തിവെച്ചെങ്കിലും പൊഴിമുഖത്തെ മണല്‍നീക്കം പൂര്‍ത്തിയായിട്ടില്ലെന്നും കരാര്‍ പുതുക്കണമെന്ന ആവശ്യവുമായി പൊതുമേഖല സ്ഥാപനമായ കെഎംഎംഎല്‍ സര്‍ക്കാര്‍ അനുമതി തേടിയതായി അറിയുന്നു. ഖനനം നിര്‍ത്തിവെച്ചെങ്കിലും യന്ത്രങ്ങള്‍ ഇവിടെ നിന്നും നീക്കം ചെയ്തിട്ടില്ല.
പൊഴി മുറിക്കലിന്റെ അവസാന ഘട്ടത്തില്‍ ഇവിടുത്തെ കുട്ടികളുടെ പാര്ക്കിന് സമീപം വരെയാണ് മണലെടുത്തത്. ഇതോടെ പാര്‍ക്കും അപകട ഭീഷണിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: