കൊല്ലം: നിയമസഭക്ക് പിന്നാലെ തെങ്ങിനടിച്ച മരുന്നിനെ കാവിവല്ക്കരണമാക്കി പരിഹാസ്യമായ പ്രചാരണവുമായി കൊല്ലം കോര്‍പ്പറേഷനിലും പ്രമേയം.
ലക്ഷദ്വീപിനെ രക്ഷിക്കാനെന്ന വ്യാജേന ആര്‍എസ്എസ്-ബിജെപി വിരുദ്ധത വളര്‍ത്തിയെടുക്കാനായാണ് ഇടതുപക്ഷത്തിന് മൃഗീയ ആധിപത്യമുള്ള കൊല്ലം കോര്‍പ്പറേഷനിലും പ്രമേയം പാസാക്കിയത്. അതേസമയം ഒന്നര പതിറ്റാണ്ടായി കോര്‍പ്പറേഷന്റെ മുന്‍വശത്തെ പ്രധാന ബോര്‍ഡ് മൊത്തം ചുവപ്പാണ്. ഇതിനെപറ്റി അക്കാലത്ത് തന്നെ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചപ്പോള്‍ പരിഹാസമായിരുന്നു അന്നത്തെ മേയറുടെ മറുപടി. അതേ മേയറാണ് ഇപ്പോഴും കസേരയിലുള്ളതെന്നതാണ് കൗതുകം.
ആദ്യകാലത്ത് നീലയും വെള്ളയുമായിരുന്നു കവാടത്തില്‍ ഉപയോഗിച്ചിരുന്ന നിറം. പിന്നീടത് എഴുത്ത് മാത്രം ചുവപ്പെന്നായി. തുടര്‍ച്ചയായി ഭരിക്കാമെന്നായതോടെയാണ് ഇതിന് മാറ്റം വന്നത്. ബുധനാഴ്ച നടന്ന ഓണ്‍ലൈന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രമേയത്തിനെതിരെ ശക്തമായ നിലപാടാണ് ബിജെപി അംഗങ്ങള്‍ സ്വീകരിച്ചത്. നിയമസഭയില്‍ കൈകോര്‍ത്ത സാഹചര്യത്തില്‍ യുഡിഎഫ് പ്രമേയത്തെ അനുകൂലിച്ചു. ഒടുവില്‍ ബിജെപിയുടെ വിയോജിപ്പോടെയാണ് പ്രമേയം മേയര്‍ പ്രസന്ന ഏണസ്റ്റ് പാസാക്കിയത്.
പ്രഫുല്‍ ഖാഡേ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നും പരിഷ്കാരങ്ങളെല്ലാം പിന്‍വലിക്കണമെന്നും മേയര്‍ അവതാരകയും ഡെപ്യൂട്ടി മേയര്‍ അനുവാദകനുമായ പ്രമേയം ആവശ്യപ്പെടുന്നു.
സൂരജ് തിരുമുല്ലവാരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: