Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അബ്ദുളളക്കുട്ടിയ്‌ക്കെതിരായ വിജിലന്‍സ് നീക്കം രാഷ്‌ട്രീയ പ്രതികാരത്തിന്റെ ഭാഗം: പ്രതിക്കൂട്ടിലാവുക ഡിടിപിസിയും ടൂറിസം വകുപ്പും

എംഎല്‍എ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന സംഭവങ്ങളുടെ അന്വേഷണം മുന്നോട്ടു പോയാല്‍ ചെന്നെത്തുക അന്നത്തെ ജില്ലാ ഭരണകൂടത്തിലും ടൂറിസം വകുപ്പിലും ഡിടിപിസിയിലുമാണെന്നതാണ് വസ്തുത.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Jun 5, 2021, 10:11 am IST
in Kerala

കണ്ണൂര്‍: ബിജെപി ദേശീയ വൈസ്പ്രസിഡണ്ടും മുന്‍ എംഎല്‍എയുമായ എ.പി. അബ്ദുളളക്കുട്ടിക്കെതിരായ സംസ്ഥാന വിജിലന്‍സിന്റെ പുതിയ നീക്കം രാഷ്‌ട്രീയ പ്രതികാരത്തിന്റെയും പകപോക്കലിന്റെയും ഭാഗം. കേസന്വേഷണം മുന്നോട്ടു പോയാല്‍ പ്രതിക്കൂട്ടിലാവുക ഡിടിപിസിയും ടൂറിസം വകുപ്പും. അബ്ദുളളക്കുട്ടി എംഎല്‍എ സ്ഥാനത്ത് നിന്നും മാറിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കെ എംഎല്‍എ ഫണ്ടിന്റെ വിനിയോഗത്തിന്റെ പേരില്‍ വിജിലന്‍സ് സംഘം അന്വേഷണ പ്രഹസനവുമായി വീട്ടിലെത്തിയത് സംസ്ഥാന ആഭ്യന്തര വകുപ്പിലെ ചില ഉന്നതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നെന്നാണ് സൂചന. 

അദ്ദേഹത്തിന്റെ എംഎല്‍എ കാലാവധി കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞുവെന്നത് മാത്രമല്ല, അതിനുശേഷം കഴിഞ്ഞ 5 വര്‍ഷം എല്‍ഡിഎഫ് സംസ്ഥാനത്ത് അധികാരത്തിലിരുന്നു. ഈ കാലയളവിലൊന്നും കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒരു തരത്തിലുളള അന്വേഷണവും നടത്താനോ കേസെടുക്കാനോ തയ്യാറാവാത്ത സംസ്ഥാന വിജിലന്‍സ് വര്‍ഷങ്ങള്‍ക്കിപ്പുറം പുതിയ നീക്കവുമായി രംഗത്ത് വന്നത് തീര്‍ത്തും ദുരൂഹമാണ്. കൊടകര കളളപ്പണക്കേസടക്കം പല ആരോപണങ്ങളുടേയും പേരില്‍ ബിജെപിയേയും നേതാക്കളേയും തെരഞ്ഞെടുപ്പിന് ശേഷം യാതൊരടിസ്ഥാനവും ഇല്ലാതെ സംസ്ഥാന ഭരണകൂടവും ഒരു വിഭാഗം മാധ്യമങ്ങളും സിപിഎമ്മും കരിവാരിതേക്കാനും അവഹേളിക്കാനും കിണഞ്ഞ് പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപിയിലെത്തി ദേശീയതലത്തില്‍തന്നെ ശ്രദ്ധ നേടിയ എ.പി. അബ്ദുളളക്കുട്ടിയെ കേസില്‍ കുടുക്കാനുളള പുതിയ നീക്കം എന്ന് വ്യക്തമാവുകയാണ്.

എംഎല്‍എ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന സംഭവങ്ങളുടെ അന്വേഷണം മുന്നോട്ടു പോയാല്‍ ചെന്നെത്തുക അന്നത്തെ ജില്ലാ ഭരണകൂടത്തിലും ടൂറിസം വകുപ്പിലും ഡിടിപിസിയിലുമാണെന്നതാണ് വസ്തുത. കാരണം എംഎല്‍എ ഫണ്ടിന്റെ വിനിയോഗത്തിന്റെ മേല്‍നോട്ടം ജില്ലാ കളക്ടര്‍മാര്‍ക്കാണ്. കൂടാതെ കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്റ് ഷോയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഏജന്‍സി ഡിടിപിസിയാണ്. മാത്രമല്ല കര്‍ണ്ണാടകയിലെ മൈസൂര്‍ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത ഒരു കമ്പനിയുടെ പേരിലാണ് നിര്‍മ്മാണ പ്രവൃത്തി നടന്നത്. ഇതു കൊണ്ടുതന്നെ അന്വേഷണം ചെന്നെത്തുക അന്നത്തെ സംസ്ഥാന ടൂറിസം വകുപ്പിലും ഡിടിപിസിയിലുമാകും. ഇക്കാര്യങ്ങള്‍ അറിയാവുന്ന സംസ്ഥാന ഭരണകൂടവും വിജിലന്‍സും അബ്ദുളളക്കുട്ടിക്ക് നേരെ തിരിഞ്ഞിരിക്കുന്നത് ബിജെപി നേതാവെന്ന നിലയില്‍ പൊതുസമൂഹത്തില്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുകയെന്ന വ്യക്തമായ ഉദ്ദേശത്തോടെയാണെന്ന് പകല്‍പോലെ വ്യക്തമാണ്.

വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ മൊഴിയെടുക്കാനാണ് അബ്ദുളളക്കുട്ടിയുടെ വീട്ടിലെത്തിയതെന്ന് വ്യക്തമാക്കിയിട്ടും റെയ്ഡ് നടത്തുന്നുവെന്ന രീതിയില്‍ മാധ്യമങ്ങളൊന്നടങ്കം ഇന്നലെ വാര്‍ത്ത നല്‍കിയതിന് പിന്നിലും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ആസൂത്രിതമായ അജണ്ടയുണ്ടെന്ന് തെളിയുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാരിലെ ടൂറിസം മന്ത്രിക്കാണ് അഴിമതിയുടെ ഉത്തരവാദിത്തമെന്ന് അബ്ദുള്ള കുട്ടിയും പ്രതികരിച്ചു. ഒരു പരാതിയിന്മേല്‍ മൊഴിയെടുക്കാന്‍ വന്നതാണെന്നും നിങ്ങള്‍ കാടുകയറി വാര്‍ത്തകള്‍ നല്‍കരുതെന്നും വിജിലന്‍സ് സംഘംതന്നെ മാധ്യമങ്ങളോട് വിശദീകരിക്കുകയുണ്ടായി. എന്നിട്ടും ചില മാധ്യമങ്ങള്‍ മഹാ സംഭവമായി കാര്യങ്ങളെ അവതരിപ്പിച്ചു. ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാരിലെ ടൂറിസം മന്ത്രിക്കാണ് അഴിമതിയുടെ ഉത്തരവാദിത്തമെന്നും വിജിലന്‍സ് നടപടിയില്‍ പരാതിയൊന്നുമില്ലെന്നും അബ്ദുള്ളക്കുട്ടിതന്നെ വ്യക്തമാക്കിയിരിക്കെ വിജിലന്‍സിന്റെ നീക്കം ഗൂഢ ഉദ്ദേശത്തോടു കൂടിയുളള രാഷ്‌ട്രീയ സമ്മര്‍ദ്ദത്തിന്റെയും പ്രതികാരത്തിന്റെയും ഭാഗമാണെന്ന് ഉറപ്പാണ്. അന്വേഷണം മുന്നോട്ടു പോയാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരും അഴിമതി കണ്ടെത്തിയെന്ന് അവകാശപ്പെട്ടിട്ടും അഞ്ച് വര്‍ഷക്കാലം ഇക്കാര്യത്തില്‍ നടപടിയെടുക്കാത്ത എല്‍ഡിഎഫ് സര്‍ക്കാരുമാകും പ്രതിക്കൂട്ടിലാവുക.

Tags: വിജിലന്‍സ്ടൂറിസംA.P AbdullakuttyDTPC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വട്ടിയൂർക്കാവ് സിപിഎം സ്ഥാനാർത്ഥി വി.കെ. പ്രശാന്തിനെതിരേ വിജിലൻസ് കേസുകൾ; ഒതുക്കി വെച്ചിരിക്കുന്നത് പിണറഞായി സർക്കാർ

Kerala

ടെററിസത്തെ ഇല്ലാതാക്കാന്‍ ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കണം: അബ്ദുള്ളക്കുട്ടി

Kerala

ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു ; പക്ഷേ, ഞങ്ങള്‍ക്ക് അദ്ദേഹത്തെ അത്ര താല്‍പര്യമില്ലായിരുന്നു ; എ.പി. അബ്ദുള്ളക്കുട്ടി

Kerala

പ്രിയങ്കയുടെ പ്രസ്താവന അറിവില്ലായ്‌മ: എ.പി. അബ്ദുള്ളക്കുട്ടി

ആശാവര്‍ക്കര്‍മാരുടെ സമരപ്പന്തലിലെത്തിയ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി നിരാഹാരം കിടക്കുന്ന ആശാവര്‍ക്കേഴ്‌സ് അസോസിയേഷന്‍ നേതാവ് എം.എ. ബിന്ദുവുമായി സംസാരിക്കുന്നു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദന്‍ സമീപം
News

ആശാവര്‍ക്കര്‍മാരോട് കാണിക്കുന്നത് ക്രൂരമായ അവഗണന: എ.പി. അബ്ദുള്ളക്കുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ്

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.