കറാച്ചി: മുന്‍ ക്യാപ്റ്റന്‍ മൊയിന്‍ ഖാന്റെ മകന് അസം ഖാനെ ഇംഗ്ലണ്ട് , വിന്‍ഡീസ് പര്യടനങ്ങള്‍ക്കുള്ള പാക്കിസ്ഥാന് ടീമില്‍ ഉള്‍പ്പെടുത്തി. ഇമാദ വസീമിനെ പാക്കിസ്ഥാന് തിരിച്ചുവിളിച്ചു.
സിക്സര്‍ അടിക്കാനുള്ള കഴിവാണ് ഇരുപത്തിരണ്ടുകാരനായ അസം ഖാനെ പാക്കിസ്ഥാന് ടീമില്‍ എത്തിച്ചത്. ഒരു ഫസ്റ്റ് ക്ലാസ് മത്സരം മാത്രമാണ് ഇതുവരെ കളിച്ചത്. മുപ്പത്തിയാറ് ടി 20 മത്സരങ്ങളും കളിച്ചു. പാക്കിസ്ഥാന് സൂപ്പര്‍ ലീഗിലും ശ്രീലങ്കന്‍ ലീഗിലും കളിച്ചിട്ടുണ്ട്.
ജൂലൈ എട്ട് മുതല്‍ ഇരുപത് വരെയാണ് പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനം. മൂന്ന് ഏകദിനങ്ങളും അത്രയും തന്നെ ടി 20 മത്സരങ്ങളും കളിക്കും. പന്നീട് വിന്‍ഡീസുമായി അഞ്ചു മത്സരങ്ങളുടെ ടി 20 പരമ്പരയും രണ്ട് ടെസ്റ്റും കളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: