Categories: Kerala

വഖഫ് ഭൂമി സംരക്ഷിക്കാന്‍ സിപിഎം മുന്നിട്ടിറങ്ങുന്നു; ലക്ഷ്യം മുസ്ലിം പ്രീണനവും മുസ്ലിം ലീഗില്‍ വിള്ളല്‍ വീഴ്‌ത്തലും

തളിപ്പറമ്പിലെ അന്യാധീനപ്പെട്ട വഖഫ് ഭൂമി സംരക്ഷണം ഏറ്റെടുക്കാന്‍ സിപിഎം മുന്നിട്ടിറങ്ങുന്നു. മുസ്ലിം മതപ്രീണനവും അതുവഴി മുസ്ലിംലീഗിനെ ക്ഷീണിപ്പിക്കലും എന്ന ഇരട്ടലക്ഷ്യമാണ് സിപിഎമ്മിനുള്ളത്. തുടര്‍ഭരണത്തെ സഹായിച്ച മുസ്ലിം പ്രീണനം തുടരുകയാണ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് നല്ലതെന്ന തിരിച്ചറിവോടെയാണ് സിപിഎം അടുത്ത ചുവടുകള്‍വെക്കാനൊരുങ്ങുന്നത്.

Published by

തിരുവനന്തപുരം: തളിപ്പറമ്പിലെ അന്യാധീനപ്പെട്ട വഖഫ് ഭൂമി സംരക്ഷണം ഏറ്റെടുക്കാന്‍ സിപിഎം മുന്നിട്ടിറങ്ങുന്നു. മുസ്ലിം മതപ്രീണനവും അതുവഴി മുസ്ലിംലീഗിനെ ക്ഷീണിപ്പിക്കലും എന്ന ഇരട്ടലക്ഷ്യമാണ് സിപിഎമ്മിനുള്ളത്. തുടര്‍ഭരണത്തെ സഹായിച്ച മുസ്ലിം പ്രീണനം തുടരുകയാണ് പാര്‍ട്ടിയുടെ വളര്‍ച്ചയ്‌ക്ക് നല്ലതെന്ന തിരിച്ചറിവോടെയാണ് സിപിഎം അടുത്ത ചുവടുകള്‍വെക്കാനൊരുങ്ങുന്നത്.

സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും പാര്‍ട്ടിയുടെ മുന്‍കയ്യിലുള്ള കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ഏരിയ പ്രസിഡന്‍റുമായ സി. അബ്ദുള്‍ കരീം ആണ് തളിപ്പറമ്പ് മഹല്ല് വഖഫ് സംരക്ഷണ സമിതിയുടെ പ്രസിഡന്‍റ്.  

ന്യൂനപക്ഷ സാംസ്‌കാരിക സമിതിയുടെ  ജില്ലാ സെക്രട്ടറി കൂടിയാണ് അബ്ദുള്‍ കരീം. സിപിഎം സഹയാത്രികനും കരുണ അംഗവുമായ കുറിയാലി സിദ്ദിഖാണ് സെക്രട്ടറി. തളിപ്പറമ്പിലെ വഖഫ് ഭൂമി കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ പേരില്‍ മുസ്ലിങ്ങള്‍ തന്നെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിട്ടുണ്ട്.

ഭാവിയില്‍ ഇത്തരം വഖഫ് ഭൂമികള്‍ സംരക്ഷിക്കുന്നതിന് മുന്നിട്ടിറങ്ങാന്‍ സിപിഎം പദ്ധതിയൊരുങ്ങുന്നതായി അറിയുന്നു. ഇതുവഴി മലപ്പുറം ജില്ലയിലുള്‍പ്പെടെ മുസ്ലിംലീഗിനെ തകര്‍ക്കുകയാണ് സിപിഎം ലക്ഷ്യം. തളിപ്പറമ്പിലെ വഖഫ് ഭൂമി സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയതോടെ തളിപ്പറമ്പിലെ മുസ്ലിംലീഗ് കോട്ടയില്‍ വിള്ളല്‍ വീഴ്‌ത്താന്‍ കഴിഞ്ഞുവെന്നതാണ് സിപിഎം വലിയൊരു നേട്ടമായി പാര്‍ട്ടി അണികള്‍ക്കിടയില്‍ ഉയര്‍ത്തിക്കാട്ടുന്നത്.  അതാണ് ഈ തളിപ്പറമ്പ് മോഡല്‍ മലപ്പുറത്തും പരീക്ഷിക്കാനുള്ള തീരുമാനത്തിന് പിന്നില്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക