ന്യൂദല്‍ഹി: 5 ജി നടപ്പാക്കിയാല്‍ റേഡിയേഷന് ഉണ്ടാകുമെന്ന നടി ജൂഹി ചൗളയുടെ പരാതി ദല്‍ഹി ഹൈക്കോടതി തള്ളി. നടിയുടെ പരാതി പബ്ലിസിറ്റി നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഇതിന്റെ പേരില്‍ നടിയുള്‍പ്പെടെയുള്ള പരാതിക്കാരില്‍ നിന്നും 20 ലക്ഷം പിഴ ഈടാക്കാനും കോടതി വിധിച്ചു.
5ജി നടപ്പാക്കിയാല്‍ അത് മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും മേല്‍ റേഡിയേഷന് ഉണ്ടാക്കുമെന്നും ഇത് സംബന്ധിച്ച് ഗവേഷണം നടത്തണമെന്നും ആയിരുന്നു ജൂഹി ചൗളയുടെ പരാതി. ഈ പരാതിയുടെ പിന്നില്‍ അടിസ്ഥാനങ്ങളൊന്നുമില്ലെന്നും അനാവശ്യമായാണ് ഇത്തരമൊരു പരാതി ഫയല്‍ ചെയ്തതെന്നും കോടതി നിരീക്ഷിച്ചു.
ആദ്യം അവര്‍ക്ക് ഈ വിഷയത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന് എഴുതാമായിരുന്നു എന്നും കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: