ചണ്ഡീഗഢ്: സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ക്ക് കിട്ടിയ വാക്സിന്വന് തുകയ്ക്ക് വില്‍ക്കുന്നു എന്ന ആരോപണം ശക്തമാകുന്നതിനിടെ മറുപടിയുമായി പഞ്ചാബ് ആരോഗ്യമന്ത്രി. തനിക്ക് ഇതേക്കുറിച്ച് ഒന്നും തന്നെ അറിയില്ലെന്നും തന്റെ വകുപ്പിന് കീഴില്‍ വരുന്ന കാര്യമല്ല ഇതെന്നും ആരോഗ്യമന്ത്രി ബല്‍ബീര്‍ സിംഗ് സിദ്ദു പറഞ്ഞു. വാക്സിനേഷന് ക്യാമ്പുകള്‍, ചികിത്സ, പരിശോധന, സാമ്പിള്‍ ശേഖരണം എന്നിവ മാത്രമാണ് താന്‍ ശ്രദ്ധിക്കുന്നതെന്നും ബിഎസ് സിദ്ദു മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ വകുപ്പിന് വാക്സിനു മേല്‍ നിയന്ത്രണമില്ല. ആരോപണം ഉയരുന്നതകിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും പഞ്ചാബ് ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന ആരോഗ്യ വകുപ്പിന് ലഭിച്ച വാക്സിന് കൊള്ള ലാഭത്തിന് സ്വകാര്യ ആശുപത്രികള്‍ക്ക് മറിച്ചുവിറ്റതായി ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദലാണ് ആരോപിച്ചത്. സര്‍ക്കാരിന് 400 രൂപയ്ക്ക് ലഭിക്കുന്ന വാക്സിന് 1060 രൂപയ്ക്ക് സര്‍ക്കാര്‍ മറിച്ചുവിറ്റുവെന്നും അദേഹം ആരോപിച്ചു.
എന്നാല്‍ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ ഇതുവരെ തയാറായിട്ടില്ല. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ കലാപം നടക്കുന്നതിനാല്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷ ആക്രമണങ്ങളെ ചെറുക്കാന്‍ നേതാക്കള്‍ വിമുഖത കാട്ടി മാറി നില്‍ക്കുകയാണ്.
മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഏകാധിപത്യ സ്വഭാവം കാണിക്കുന്നുവെന്നാണ് വിമത എംഎല്‍എമാര്‍ ആരോപിക്കുന്നത്. അമരീന്ദര്‍ സിംഗിനെ വിമര്‍ശിച്ച് മന്ത്രിസ്ഥാനം രാജിവെച്ച നവജ്യോത് സിംഗ് സിദ്ദുവും വിമതര്‍ക്കൊപ്പമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ പാര്‍ട്ടിയ്ക്കകത്തെ പോര് കോണ്‍ഗ്രസ് ഹൈക്കമാന്റിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: