വാഷിങ്ങ്ടൺ: കൊവിഡ് കാലത്ത് ചിത്രീകരിച്ച മലയാള സിനിമ ‘ജോജി’യെ പുകഴ്‌ത്തി അമേരിക്കയിലെ ‘ദ ന്യൂയോര്‍ക്കര്‍’. കൊവിഡ് കാലം വളരെ മികച്ച രീതിയില്‍ കഥയില്‍ ആവിഷ്‌ക്കരിക്കാന്‍ കഴിഞ്ഞതായി ന്യയോര്‍ക്കറിലെ ലേഖനത്തില്‍ പറയുന്നു.
പ്രശസ്ത നിരൂപകന്‍ റിച്ചാര്‍ഡ് ബ്രോഡിയാണ് ചിത്രത്തിന്റെ റിവ്യൂ ന്യൂയോര്‍ക്കറില്‍ എഴുതിയിരിക്കുന്നത്. മഹാമാരിയുടെ കാലത്ത് പല ഹോളിവുഡ് ചിത്രങ്ങളും ഇറങ്ങിയെങ്കിലും ഇതിനെയെല്ലാം വെല്ലുന്ന ചിത്രമാണ് ജോജി യെന്ന് അദ്ദേഹം പറയുന്നു. കൊവിഡ് കാല യാഥാര്‍ത്ഥ്യങ്ങള്‍ അതിന്റെ പൂര്‍ണ്ണതയില്‍ ഒപ്പിയെടുക്കാന്‍ ചിത്രത്തിന് കഴിഞ്ഞതായി ലേഖനം വിലയിരുത്തുന്നു.
ശ്യാം പുഷ്‌ക്കരന്‍ തിരക്കഥയെഴുതി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജോജി. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രം റിലീസ് ചെയ്തത്.നിരവധി പുതുമുഖങ്ങള്‍ക്ക് ചിത്രത്തില്‍ അവസരം നല്‍കുകയും അവരുടെ പ്രകടനങ്ങള്‍ കൈയ്യടി നേടുകയും ചെയ്തിരുന്നു.
ഷേക്‌സ്പിയറിന്റെ മാക്‌ബെത്തില്‍ നിന്നും പ്രചേദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ച ചിത്രമാണ് ജോജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: