മുംബൈ : ആരോഗ്യ മേഖല പാക്കേജിന് പുറമേ കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 15,000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കോവിഡില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട വിനോദസഞ്ചാരം, വ്യോമയാനം, ഹോട്ടലുകള്‍ തുടങ്ങിയ മേഖലകള്‍ക്കാണ് ആര്‍ബിഐ പ്രത്യേക പാക്കേജ് വകയിരുത്തിയിരിക്കുന്നത്.
ഇതു പ്രകാരം ഹോട്ടലുകള്‍, ടൂറിസവുമായി ബന്ധപ്പെട്ട ട്രാവല്‍ ഏജന്റുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, വ്യോമയാനം തുടങ്ങിയവയ്ക്കും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍, കാര്‍ വര്‍ക് ഷോപ്പുകള്‍, റെന്റ് എ കാര്‍ സേവന ദാതാക്കള്‍, ഇവന്റ് ഓര്‍ഗനൈസര്‍മാര്‍, സ്പാ, ബ്യൂട്ടിപാര്‍ലര്‍, സലൂണ്‍ തുടങ്ങിയവ ഉള്‍പ്പടെയുള്ള മേഖലകള്‍ക്കും വായ്പ ലഭ്യമാക്കും. ഈ മേഖലയില്‍ വീണ്ടും വളര്‍ച്ചയ്ക്കായി ലക്ഷ്യമിട്ടാണ് ഈ നടപടി.
2022 മാര്‍ച്ച് 31വരെ ഈ മേഖലയിലുള്ളവര്‍ക്കായി പ്രത്യേക വായ്പ്പ ഏര്‍പ്പെടുത്തും. ഇതിനായി ബാങ്കുകള്‍ക്ക് മൂന്നുവര്‍ഷക്കാലയളവില്‍ റിപ്പോ നിരക്കായ നാലുശതമാനത്തില്‍ ആര്‍ബിഐ പണംലഭ്യമാക്കും.
കോവിഡിന്റെ രണ്ടാംതരംഗം ഏറ്റവുംകൂടുതല്‍ ബാധിച്ചത് ചെറുകിട വ്യാപാര മേഖലയെയാണ്. അതിനാല്‍ ചെറുകിട ഇടത്തരം വ്യാപാരമേഖലയ്ക്കായും സിഡ്ബിവഴി 16,000 കോടി രൂപയുടെ പാക്കേജും ആര്‍ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. വായ്പ്പയ്ക്കും വായ്പാ പുനക്രമീകരണത്തിനുമാകും ഈതുക ചെലവഴിക്കുക. വായ്പ പരിധി 25 കോടിയില്‍നിന്ന് 50 കോടി രൂപയായി ഉയര്‍ത്തിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: