വാഷിങ്ടണ്‍ : സുരക്ഷയ്ക്ക് വെല്ലുവിളിയെന്ന് ആരോപിച്ച് ചൈനീസ് ആപ്പ് കമ്പനികള്‍ക്ക് ജോ ബൈഡന് ഭരണകൂടം യുഎസില്‍ വിലക്ക് ഏര്‍പ്പെടുത്തി. ചൈനീസ് സര്‍ക്കാരുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന 59 ചൈനീസ് കമ്പനികള്‍ക്കാണ് യുഎസില്‍ പ്രവര്‍ത്തിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ആഗസ്റ്റ് രണ്ട് മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും.
സുരക്ഷയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന 31 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ മേഖലയില്‍ സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷയ്ക്ക് ഭീഷണി ആയേക്കാവുന്ന 59 ആപ്പുകള്‍ നിരോധിക്കണമെന്ന് ബൈഡന് അറിയിക്കുകയായിരുന്നു.
രാജ്യത്തെ സംബന്ധിച്ച വിവരങ്ങളുടെ ചോര്‍ത്തല്‍, ചാരവൃത്തി എന്നിവ തടയാന്‍ ലക്ഷ്യമിട്ടാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും ബൈഡന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്. സുരക്ഷാ ഭീഷണി മുന്‍ നിര്‍ത്തി ടിക് ടോക് ഉള്‍പ്പടെയുള്ള ചൈനീസ് ആപ്പുകള്‍ക്ക് കഴിഞ്ഞ ജൂണില്‍ ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
അതിനു പിന്നാലെ അമേരിക്കയും ചൈനീസ് ആപ്പുകളെ നിരോധിക്കുന്നതായി ആദ്യം പ്രഖ്യാപിച്ചെങ്കിലും പിന്നീടത് നീണ്ടുപോവുകയായിരുന്നു. അതേസമയം ചൈനയുമായുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണതിനെ തുടര്‍ന്നാണ് നടപടിയെന്നും അന്താരാഷ്ട്ര വിദഗ്ധര്‍ ആരോപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: