തിരുവനന്തപുരം: രണ്ടം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രകാരം കേരളം നീങ്ങുന്നത് വന്‍ കടക്കെണിയിലേക്ക്. സംസ്ഥാനത്തിന്റെ റവന്യൂകമ്മി വന്‍തോതില്‍ കുതിച്ചു കയറുകയാണ്. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് പ്രകാരം 2021-2022ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 16910.12 കോടിയാണ് റവന്യൂകമ്മി. കഴിഞ്ഞ വര്‍ഷമിത് 15201.47 കോടിയായിരുന്നു. അതായത് 1708.65 കോടി രൂപയാണ് ഒരു വര്‍ഷത്തെ റവന്യൂകമ്മി.
2021-2022ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം റവന്യൂവരവ് 130981.06 കോടിയും റവന്യൂ ചെലവ് 147891.18 കോടിയുമാണ്. മൂലധന ചെലവ് (തനി)-12546.17, വായ്പകളും മുന്‍കൂറുകളും (തനി)-1241.30, പൊതുകടം (തനി)-24419.92, പൊതുകണക്ക് (തനി)-6250, ആകെ കമ്മി- 27.68, വര്ഷരംഭ രൊക്ക ബാക്കി- 124.01, വര്‍ഷാന്ത്യ രൊക്ക ബാക്കി- 151-59, ഇപ്പോള്‍ പ്രഖ്യാപിച്ച അധിക ചെലവ് -1715.10, വര്ഷാന്ത്യരൊക്ക ബാക്കി- 1866.79 കോടി എന്നിങ്ങനെയാണ് കണക്കുകള്‍.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നത് മുന്‍പു വരെ ഒരു ലക്ഷത്ത് എഴുപതിനായിരം കോടിയോളമായിരുന്നു കേരളം കടമെടുത്തതെങ്കില്‍ അഞ്ചു വര്‍ഷക്കാലം കൊണ്ടു തന്നെ കിഫ്ബി ഉള്‍പ്പെടെ പദ്ധതികളില്‍ ഉള്‍പ്പെടുത്തി കേരളം ഒരു ലക്ഷത്തി അറുപതിനായിരത്തോളം കോടി രൂപയുടെ കടമെടുത്തിട്ടുണ്ട്. കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പലകുറി ആവര്‍ത്തിച്ച പിണറായി സര്‍ക്കാരില്‍ നിന്നുണ്ടായ ധൂര്‍ത്തും അധികച്ചെലവും ഏറെ ചര്‍ച്ചാവിഷയമായിരുന്നു. മദ്യത്തിന്റേയും ലോട്ടറിയുടേയും വില വര്‍ധിപ്പിച്ചാണ് ഇതുവരെ സര്‍ക്കാര്‍ പിടിച്ചു നിന്നത്. ഇതിന് നിന്നൊഴികെയുള്ള ഒരു നികുതിയേതര വരുമാനത്തിനുള്ള നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടില്ല എന്നതും ഇത്തരത്തില്‍ കടക്കെടി വര്‍ധിക്കാന്‍ ഇടയായെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: