ഗോഹട്ടി: അസം മുഖ്യമന്ത്രിയുടെ ഓഫീസ് ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചു. ദില്ലിയിലെ അസം ഭവനില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചത്.
മുഖ്യമന്ത്രിയുടെ 24 മണിക്കൂറും തുറന്നിരിക്കണമെന്ന് ഉത്തരവിട്ടതായി അസമിലെ പ്രാദേശിക മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരം നല്‍കിയവേ ആണ് ഇക്കാര്യം മുഖ്യമന്ത്രി സ്ഥിരീകരിച്ചത്. മന്ത്രിമാരുടെ ഓഫിസുകള്‍ക്ക് വലിയ തിരക്കാണ് അതിനാല്‍ ദിവസം മുഴുവന്‍ തന്റെ ഓഫിസ് തുറന്നിരിക്കും. ഓഫീസിലെ സ്റ്റാഫുകളെ എട്ട് മണിക്കൂര്‍ വീതമുള്ള മൂന്ന് ഷിഫ്റ്റുകളായി വിഭജിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘രാത്രി 12 മണിക്ക് മറ്റ് സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം താന്‍ ഗുവാഹത്തിയിലേക്ക് മടങ്ങുന്നുവെന്ന് പറയുക, എന്റെ ഒപ്പ് കാത്തിരിക്കുന്ന ഫയലുകള്‍ ഓഫീസിലുണ്ടാകും. വീട്ടില്‍ പോയി അടുത്ത ദിവസം രാവിലെ ഫയലുകള്‍ ഒപ്പിടുന്നതിനുപകരം എനിക്ക് നേരിട്ട് ഓഫീസിലേക്ക് പോകാനും ഫയലുകളില്‍ ഒപ്പിടാനും തുടര്‍ന്ന് വീട്ടിലേക്ക് പോകാനും കഴിയും. മാത്രമല്ല, ഡിസി, എസ്പി എന്നിവരെപ്പോലുള്ള ചില ഉദ്യോഗസ്ഥര്‍ ഏതെങ്കിലും ആവശ്യത്തിനായി രാത്രി മുഖ്യമന്ത്രിയുടെ ഓഫീസുമായി സംസാരിക്കാന്‍ താല്‍പ്പര്യപ്പെടുന്നെങ്കില്‍, അവര്‍ക്ക് അത് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.’
ആരെങ്കിലും ഓഫീസ് സമയത്തിന് പുറത്ത് മുഖ്യമന്ത്രിയെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് സാധ്യമാകുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ‘രാത്രി 12 മണിക്ക് ആരെങ്കിലും എന്നെ കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എനിക്ക് സമയമുണ്ടെങ്കില്‍ ഞാന്‍ കൂടിക്കാഴ്ച അനുവദിക്കുമെന്നും മുഖ്യമന്ത്രി. മുഖ്യമന്ത്രിയായ ശേഷം ഹിമാന്ത ബിശ്വ ശര്‍മ്മ ദില്ലി സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച ശേഷം മറ്റ് മുതിര്‍ന്ന മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, നിര്‍മ്മല സീതാരാമന്, ഹര്‍ദീപ് സിംഗ് പുരി, ധര്‍മേന്ദ്ര പ്രധാന്, ഹര്‍ഷ് വര്ധന്, പ്രകാശ് ജാവദേക്കര്‍, നിതിന്‍ ഗഡ്കരി, നരേന്ദ്ര സിംഗ് തോമര്‍ എന്നിവരെയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: