വടകര: വടകര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് ചിത്രദാസിന്റെ വീട്ടില്‍ നടന്ന സ്ഫോടനത്തില്‍ ദുരൂഹത ഏറുന്നു. സംഭവം നടന്ന് ആഴ്ചകള്‍കഴിഞ്ഞിട്ടും ഫോറന്‍സിക് പരിശോധന ഫലം പോലും പുറത്തു വന്നില്ല. വീട്ടില്‍ ഉഗ്ര പ്രഹരശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ ഉള്ള വിവരം അറിയാവുന്ന വടകര പോലീസ് സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥന് ഇടപെട്ട് സംഭവം ഒതുക്കി പോലീസുകാരനെ സംരക്ഷിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഈ ഉദ്യോഗസ്ഥനും സംശയ നിഴലിലാണ്.
സ്ഫോടനം നടന്ന വീട്ടുകാരന്റെ പേരില്‍ സ്വമേധയ കേസ് എടുക്കേണ്ട പോലീസ് വീട്ടുടമയും പോലീസുകാരനുമായചിത്രദാസിന്റെ പരാതി പ്രകാരം മാത്രമാണ് കേസ് എടുത്തത്. ഗ്യാസ്കുറ്റി പൊട്ടിത്തെറിച്ചതാണെന്ന നിലപാടിലാണ് ഇപ്പോഴും പോലീസ്. എന്നാല്‍, രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഫയര്‍ഫോഴ്സ് പോലീസിന്റെ നിലപാടിനെ പൂര്‍ണ്ണമായും തള്ളിയിരുന്നു. ഗ്യാസല്ല, ബോംബാണ് പൊട്ടിയതെന്നാണ് ഫയര്‍ഫോഴ്സ് പറഞ്ഞത്. എന്നാല്‍, സമീപവാസികളുമായുള്ള സ്വകാര്യ സംഭാഷണത്തിനിടെ പോലീസുകാരന് വെടിമരുന്നാണ് സ്ഫോടന കാരണമെന്ന് പറഞ്ഞതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. വടകര സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെയും, പോലീസുകാരനെയും രക്ഷിക്കാന്‍ വേണ്ടി ഫോറന്‍സിക് ഫലം മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന് പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: