വാന്‍കോര്‍: ഇസ്രായേലും പാലസ്തീനും തമ്മിലുള്ള വിഷയത്തില്‍ പാലസ്തീന് പക്ഷം പിടിയ്ക്കുന്നതിന് മുസ്ലീങ്ങള്‍ ഉയര്‍ത്തുന്ന ന്യായങ്ങള്‍ അധിനിവേശം, സാമ്രാജ്യത്വം തുടങ്ങിയ രാഷ്ട്രീയ കാരണങ്ങളാണ്. എന്നാല്‍ അതല്ലന്നും ജൂതന്മാരോടുള്ള വെറുപ്പ് മതത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും പച്ചയായി പറയുന്ന കനേഡിയന്‍ ഇമാമിന്റെ പ്രഭാഷണം ചര്‍ച്ചയാകുന്നു.
‘യഹൂദന്മാരോടുള്ള വിശ്വാസികളുടെ ശത്രുത മതത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ളതാണ്. അള്ളാഹുവില്‍ ഉള്ള യഹൂദന്മാരുടെ അവിശ്വാസവും, പ്രവാചകന്മാരെ അവര്‍ നിഷേധിച്ച് തള്ളിക്കളയുന്നതും അതിന് കാരണമാണ്. ആളുകളുടെ നേര്‍ക്കുള്ള അവരുടെ അനീതിയും വിശ്വാസികള്‍ അവരെ വെറുക്കുന്നതിന് കാരണമാകുന്നു’ വിക്ടോറിയ ഇസ്ലാമിക് സെന്ററില്‍ നടത്തിയ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ കാനഡയില്‍ ജീവിയ്ക്കുന്ന വിവാദ ഇമാമായ യൂനുസ് ഖത്രദ പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ വംശജനായ യൂനുസ് ഖത്രദ രണ്ടു പതിറ്റാണ്ടിലേറെയായി കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ ആസ്ഥാനമാക്കി മതബോധനം നടത്തുന്നു. മലേഷ്യ ഉള്‍പ്പെടെ വിവിധ രാജ്ങ്ങളിലും ഇദ്ദേഹം ഇസ്ളാം സെന്ററുകള്‍ നടത്തുന്നുണ്ട്
‘അള്ളാഹു ഖുറാനില്‍ പറയുന്ന നമ്മുടെ ശത്രുക്കളെ പറ്റി സ്വയം ഓര്‍മ്മിപ്പിച്ചു കൊണ്ട് നമുക്ക് തുടങ്ങാം…അത് യഹൂദന്മാരാണ്’ എന്നു പറഞ്ഞുകൊണ്ടായിരുന്നു ഇമാം പ്രഭാഷണം തുടങ്ങിയത്.ഇസ്ളാം വിശ്വാസികളുടെ നേരെയുള്ള ജൂതന്മാരുടെ ശത്രുത ന്യായമല്ലന്നും എന്നാല്‍ ജൂതന്മാരുടെ നേരെയുള്ള വിശ്വാസികളുടെ ശത്രുത ന്യായമുള്ളതും ബോദ്ധ്യപ്പെടുത്താവുന്നതുമാണെന്നുമാണ് ഇമാം പറയുന്നത്.
‘അള്ളാഹുവിന്റെ എതിരാളികളെ നിങ്ങള്‍ വെറുക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് വിശ്വാസം ഇല്ല തന്നെ. അള്ളാഹുവിനെ ശപിയ്ക്കുകയും, അവഹേളിക്കുകയും ചെയ്യുന്നവരെ വെറുക്കുന്നില്ല എങ്കില്‍ നിങ്ങള്‍ പോയി ഒരു ചര്‍ച്ചോ, സിനഗോഗോ കണ്ടെത്തൂ, മസ്ജിദ് നിങ്ങള്‍ക്കുള്ള സ്ഥലമല്ല’ യൂനുസ് ഖത്രദ പറഞ്ഞു.
‘അള്ളാ, മുസ്ലീങ്ങള്‍ക്കും ഇസ്ലാമിനും ശക്തി തരൂ… അവിശ്വാസികളേയും, ബഹുദൈവാരാധകരേയും നീ അവഹേളിക്കണേ…ഇസ്ലാമിന്റെ ശത്രുക്കളെ നീ നശിപ്പിക്കണേ… അള്ളാ, നിന്റെ പേരില്‍ ജിഹാദ് നടത്തുന്നവര്‍ക്ക് എല്ലായിടത്തും നീ വിജയം കൊടുക്കണേ, അള്ളാ, നിന്റെ ശത്രുക്കളുടെ മേല്‍ നിന്റെ ശക്തിയുടെ പ്രകടനം കാണിച്ചു കൊടുക്കണേ… നീ അവരെ പിരിച്ച് വേര്പെടുത്തിക്കളയൂ… അവരുടെ ഹൃദയങ്ങളെ വിഭജിക്കൂ… അള്ളാ, അവരുടെ കാല്‍ക്കീഴിലെ ഭൂമിയെ കുലുക്കൂ…’എന്നു പ്രാര്‍ത്ഥിച്ചു കൊണ്ടാണ് ഇമാം പ്രസംഗം നിര്‍ത്തുന്നത്.
ജനാധിപത്യം, മതേതരത്വം, സമത്വം തുടങ്ങിയ ജീവിതമൂല്യങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടിട്ടുള്ള കാനഡയിലിരുന്ന് വിശ്വാസ സ്വാതന്ത്ര്യത്തിന്റെ പേരില്‍ മതഭ്രാന്തും വിദ്വേഷവും വിളിച്ചു പറയുന്നതിനെതിരെ ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. തുറന്ന മന:സ്ഥിതിയും ജനാധിപത്യ ബോധവും പാരയായി മാറുമോ എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതിനോടകം വ്യാപകമായി കഴിഞ്ഞ അഭയാര്‍ഥി പ്രവാഹവും, അതുണ്ടാക്കി കൊണ്ടിരിയ്ക്കുന്ന സാമൂഹ്യ സാംസ്കാരിക പ്രശ്നങ്ങളും ലോകം കണ്ടു കൊണ്ടിരിയ്ക്കുന്നു. ഇതിനൊപവാദമല്ല കാനഡ പോലുള്ള രാജ്യങ്ങളും എന്നാണ് മനസ്സിലാക്കേണ്ടത്. മതപരവും വംശീയവുമായ വെറുപ്പിന് താത്വിക അടിത്തറ പകര്‍ന്നു കൊടുക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്റെ അപകടം തിരിച്ചറിയണം എന്ന നിലയിലുള്ള ചര്‍ച്ചകളും സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: