ലണ്ടന്‍: ഇന്ത്യയുടെ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകള്‍ ഇന്നലെ ഇംഗ്ലണ്ടില്‍ എത്തിച്ചേര്‍ന്നു. ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ പുരുഷ ടീം ന്യൂസിലന്‍ഡുമായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കും. അതിനുശേഷം ഇംഗ്ലണ്ടുമായി അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര കളിക്കും.
ഇന്ത്യന്‍ വനിതാ ടീം ഇംഗ്ലീഷ് വനിതകളുമായി ഏക ടെസ്റ്റ് കളിക്കും. ഈമാസം പതിനാറിന് ബ്രിസ്റ്റോളില്‍ ടെസ്റ്റ് ആരംഭിക്കും. ടെസ്റ്റിനുശേഷം ഇന്ത്യന്‍ വനിതകള്‍ ഇംഗ്ലണ്ടുമായി മൂന്ന് വീതം മത്സരങ്ങളുള്ള ഏകദിന, ടി 20 പരമ്പരകള്‍ കളിക്കും.
ലണ്ടനില്‍ നിന്ന് സതാംപ്റ്റണിലെത്തുന്ന ഇന്ത്യയുടെ പുരുഷ , വനിതാ ടീമുകള്‍ അവിടെ നിര്‍ബന്ധിത ക്വാറന്റീന് പുര്‍ത്തിയാക്കിയ ശേഷം പരിശീലനം ആരംഭിക്കും.
ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുളള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഈമാം 18 ന് സതാംപ്റ്റണില്‍ ആരംഭിക്കും. അതിനുശേഷം ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കും. ആദ്യ ടെസ്റ്റ് നോട്ടിങ്ഹാമില്‍ ഓഗസ്റ്റ് നാലിന് ആരംഭിക്കും.
ഇരുപതംഗ ടീമുമായാണ് ഇന്ത്യന്‍ പുരുഷ ടീം ഇംഗ്ലണ്ട് പര്യടനത്തിനെത്തിയിരിക്കുന്നത്. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് കൂടുതല്‍ കളിക്കാര്‍ക്ക് ടീമില്‍ സ്ഥാനം നല്‍കിയത്. ഇന്ത്യന്‍ വനിതകളുടെ ഇംഗ്ലണ്ട് പര്യടനം ജൂലൈ പതിനഞ്ചിന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: